ഡി.വൈ.എഫ്. ഐ. കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
ഇന്ത്യ അപകടത്തിൽ പൊരുതാം നമുക്കൊന്നായ്- എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്. ഐ. ആഗസ്റ്റ് 15 ന് സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രചരണാർത്ഥം ഡി.വൈ.എഫ്ഐ കൽപ്പറ്റ നോർത്ത് മേഖലാ കമ്മറ്റി നടത്തുന്ന കാൽനട പ്രചരണ ജാഥ ഡി. വൈ. എഫ്. ഐ ജില്ലാ കമ്മിറ്റിയംഗം ലിജോ ജോണി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്ഐ ബ്ലോക് പ്രസിഡന്റ് അർജുൻ ഗോപാൽ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ എൻ.വി.ബിനീഷ്, ജാഥ വൈസ് ക്യാപ്റ്റൻ ബിനീഷ് മാധവ്, ജാഥാ മാനേജർ എം.ബിനോഷ് എന്നിവർ പ്രസംഗിച്ചു.





Leave a Reply