വളരെ അടിയന്തരം: അടിവസ്ത്രങ്ങൾ ഇനിയും വേണം: പത്ത് ടൺ അരിയും വളണ്ടിയർമാരും 400 വാഹനങ്ങളും അത്യാവശ്യം: എല്ലാം എത്തിക്കേണ്ടത് കലക്ട്രേറ്റിൽ.
കൽപ്പറ്റ: വയനാടിന്റെ ദുരിതം തുടരുന്ന പശ്ചാതലത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ക്യാമ്പുകളുടെ എണ്ണം 159 ആയി. ക്യാമ്പിലുള്ളവരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. അരലക്ഷത്തോളം പേരെ ബാധിച്ച മഴക്കെടുതിയെ നേരിടാൻ ജില്ലാ ഭരണകൂടം മനുഷ്യ സാധ്യമായ തരത്തിൽ കഠിന പരിശ്രമത്തിലാണ്. ധാരാളം പേർ സഹായവുമായി എത്തുന്നുണ്ടങ്കിലും ഇതുകൊണ്ടൊന്നും മതിയാവാത്ത സാഹചര്യമാണ്. പ്രതിദിനം മൂന്ന് ടൺ അരിയും അതിനനുസരിച്ചുള്ള ഭക്ഷണ സാധനങ്ങളുമാണ് കലക്ട്രേറ്റിലെ സ്റ്റോറിൽ നിന്ന് ക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്നത്. അതിനാൽ അടുത്ത മൂന്ന് ദിവസം ക്യാമ്പിലുള്ളവർ പട്ടിണിയിലാവാതിരിക്കാൻ മിനിമം പത്ത് ടൺ അരിയെങ്കിലും ഇനിയും കലക്ട്രേറ്റിലേക്ക് വേണം. എല്ലാവർക്കും ഉള്ള അടിവസ്ത്രങ്ങളും ലുങ്കി, നൈറ്റി, കുട്ടി കുപ്പായങ്ങളും കമ്പിളിയും അത്യാവശ്യമായി വേണമെന്ന് ജില്ലാ കലക്ടർ എ.ആർ. അജയകുമാർ അഭ്യർത്ഥിച്ചു.





Leave a Reply