May 2, 2026

തളർന്ന ശരീരവും തളരാത്ത മനസ്സുമായി ഹാഷി മെത്തി: ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ

0
IMG_20180815_160844
By ന്യൂസ് വയനാട് ബ്യൂറോ
 

കൽപ്പറ്റ: ജന്മനാ കാലുകൾ തളർന്ന മീനങ്ങാടി ചെണ്ടക്കുനി  മുഹമ്മദ് ഹാഷിമിന് വയനാടിന്റെ ഇപ്പോഴത്തെ ദുരിതം കണ്ട് സഹിക്കുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി കൊച്ചു സമ്പാദ്യമായി കുടുക്കയിൽ സൂക്ഷിച്ച  പണവുമായി ഹാഷിം കലക്ട്രേറ്റിലെത്തി, പണം കൈമാറി കഴിഞ്ഞപ്പോഴാണ്  ആശ്വാസമായത്. ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ    ഹാഷിം മുഹമ്മദ്  മീനങ്ങാടി ചെണ്ട കുനി പുലിക്കോട്ടിൽ യൂസസഫലിയുടെയും ഷാഹിനയുടെയും മകനാണ്   .വീട്ടിലെ കുടുക്കയിൽ സൂക്ഷിച്ച 1940 രൂപയാണ് കലക്ട്രേറ്റിലെത്തി  വയനാട്  ജില്ലാ കലക്ടർ എ.ആർ. അജയകുമാറിന് കൈമാറിയത്. ഭിന്ന ശേഷിക്കാരനായ ഹാഷിമിന്  ഇപ്പോഴും കോഴിക്കേട് മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സയുണ്ട്. മാധ്യമങ്ങളിലൂടെ വയനാടിന്റെ  ദുരിതം കണ്ടറിഞ്ഞാണ് തന്റെ സമ്പാദ്യം നൽകാൻ തീരുമാനിച്ചതെന്ന് ഹാഷിം മുഹമ്മദ്  പറഞ്ഞു. ഹാഷിമിന്റെ പ്രവർത്തനം മറ്റുള്ളവർക്ക് മാതൃകയാണന്നും ദുരിതബാധിതർക്ക് വേണ്ടി നന്ദിയും ജില്ലാ ഭരണകൂടത്തിന് വേണ്ടി അഭിനന്ദനവും അറിയിക്കുകയാണെന്ന് കലക്ടർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *