April 29, 2024

മീനങ്ങാടി കത്തീഡ്രല്‍ പെരുന്നാള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0
Img 20171129 124552
മീനങ്ങാടി : സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും ഗീവര്‍ഗ്ഗീസ് സഹദായുടെയും ഓര്‍മ്മപ്പെരുന്നാള്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് വെള്ളി ശനി ഞായര്‍ ദിവസങ്ങളില്‍ നടക്കും.
മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും. ഒന്നിന് ഏഴ് മണിക്ക് പ്രഭാത പ്രാര്‍ത്ഥന, എട്ട് മണിക്ക് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക് ഫാദര്‍ ബാബു നീറ്റിംകര, ഫാദര്‍ ഷിബു കുറ്റിപറിച്ചേല്‍, ഫാദര്‍ അജു ചാക്കോ എന്നിവര്‍ കാര്‍മികത്വം വഹിക്കും. പത്ത് മണിക്ക് കൊടി ഉയര്‍ത്തല്‍, 10.30 ന് ബത്തേരി വിനായക ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ ഉദ്ഘാടനം ചെയ്യും.ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ, ഇ.എന്‍.ടി, പീഡ്യാട്രിക്‌സ് എന്നീ വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടര്‍മാര്‍ പരിശോധിക്കും. സൗജന്യമായി മരുന്ന് വിതരണം, ബ്ലഡ് ഗ്രൂപ്പ് നിര്‍ണ്ണയം, പ്രഷര്‍ ഷുഗര്‍ പരിശോധന എന്നിവയ്ക്കും സൗകര്യംഉണ്ടായിരിക്കും.  . വൈകുന്നേരം ആറ് മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, ഏഴ് മണിക്ക് സണ്ടേസ്‌കൂള്‍ വാര്‍ഷികം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാദര്‍ ഷിബു കുറ്റിപറിച്ചേല്‍ ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ ടി.വി.സജീഷ് മുഖ്യപ്രഭാഷണം നടത്തും.രണ്ടിന് ഏഴ് മണിക്ക് പ്രഭാത പ്രാര്‍ത്ഥന, എട്ട്മണിക്ക് ഫാദര്‍ ബേബി പൗലോസ് ഫാദര്‍ കെ ജോ, ഫാദര്‍ ഷിന്‍സ മത്തോക്കില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക് നേതൃത്വം നല്‍കും. പത്ത് മണിക്ക് ആദരിക്കലും യുവജന സംഗമവും സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഫാദര്‍ ജെയ്‌സ കാഞ്ഞിരം പാറയില്‍ ക്ലാസിനു നേതൃത്വം നല്‍കും. രണ്ട് മണിക്ക് ഭദ്രാസനതല വടംവലി മത്സരം , നാല് മണിക്ക് കുരിശും തൊട്ടികളില്‍ കൊടി ഉയര്‍ത്തല്‍, ആറ് മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, ഏഴ് മണിക്ക് ടൌണ്‍ കുരിശിങ്കലേക്ക് പ്രദക്ഷിണം, പ്രധാന പെരുന്നാള്‍ ദിനമായ മൂന്നിന് രാവിലെ 7.30 ന് പ്രഭാത പ്രാര്‍ത്ഥന, 8.30ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക് അഭിവന്ദ്യ തിരുമേനിയോടൊപ്പം ഫാദര്‍ ഗീവര്‍ഗ്ഗീസ് കാട്ടുചിറ, ഫാദര്‍ ജേക്കബ് തോമസ് സഹകാര്‍മികത്വം വഹിക്കും. പത്തിന് മധ്യസ്ഥ പ്രാര്‍ത്ഥന, 10.30 ന് പ്രസംഗം തമുക്ക് നേര്‍ച്ച, 11.30 ന് പ്രദക്ഷിണം, 12.45 ന് ആശിര്‍ വാദം, നേര്‍ച്ച സദ്യ, ലേലം, കൊടിയിറക്കല്‍ എന്നിവയോടെ പെരുന്നാള്‍ സമാപിക്കുമെന്ന് വികാരി ജോര്‍ജ്ജ് മനയത്ത് കോര്‍ എപ്പിസ്‌കോപ്പ, സഹ വികാരിമാരായ ഫാദര്‍ മിഖായേല്‍ ജേക്കബ്, ഫാദര്‍ വിപിന്‍ കുരുമോളത്ത്, ഫാദര്‍ അതുല്‍ കുമ്പളം പുഴയില്‍, ട്രസ്റ്റി വില്‍സ തത്തോത്ത്, പബ്ലിസിറ്റി കവീനര്‍ അനില്‍ കീച്ചേരി, സെക്രട്ടറി വിനു മണിയിരിക്കല്‍, ജോ.ട്രസ്റ്റി ഏലിയാസ് ഞണ്ടുകുളത്തില്‍, പബ്ലിസിറ്റി ജോയിന്റ് കവീനര്‍ ജോഷി മാമുട്ടത്തില്‍ എന്നിവര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *