April 29, 2024

വിദ്യാത്ഥിനികള്‍ക്ക് ‘വിദ്യാജ്യോതി സ്‌കോളര്‍ഷിപ്പ്’ വിതരണം ചെയ്തു

0
01 12
പനമരം:കനറാബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഡോ.അംബേദ്കര്‍ വിഭാവനം ചെയ്ത പെണ്‍കുട്ടികളുടെ ഉന്നമനത്തിന് സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി ജില്ലയിലെ 15 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 90-ഓളം പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാത്ഥിനികള്‍ക്ക് വിദ്യാജ്യോതി സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം വയനാട് ജില്ലാകലക്ടര്‍ എസ്.സുഹാസ് നിര്‍വ്വഹിച്ചു.315000/രൂപ സ്‌കോളര്‍ഷിപ്പ് ആയി പഠനമികവ് പുലര്‍ത്തുന്ന പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് നല്‍കിയ ഈ ജില്ലാതല പരിപാടി സംസ്ഥാനതലത്തില്‍ തന്നെ ആദ്യമാണ്.ജില്ലാഭരണകൂടത്തിന്റെ പ്രത്യേക താല്‍പര്യ പ്രകാരം നടത്തിയ ഈ യോഗത്തില്‍ കനറാബാങ്കിന്റെ കേരള സര്‍ക്കിള്‍ മേധാവി ജി.കെ. മായ അധ്യക്ഷയായിരുന്നു.ജില്ലാതലത്തില്‍ നടത്തിയ ഈ സാമൂഹ്യ പ്രതിബന്ധത പരിപാടി തുടര്‍ന്നുള്ള പഠനത്തിന് ഇത്തരം സഹായങ്ങള്‍ വളരെയധികം ഉപകരിക്കട്ടെ എന്ന് കലക്ടര്‍ പറഞ്ഞു.യോഗത്തില്‍ റീജണല്‍ ഹെഡ് സി.രവീന്ദ്രനാഥന്‍,ഡി.എം.പവിത്രന്‍ ബാങ്കിന്റെ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.5,6,7-ലെ കുട്ടികള്‍ക്ക് 2000 രൂപ വീതം 15 ശാഖകളില്‍ 90000 രൂപയും 8,9,10 ക്ലാസ്സിലെ കുട്ടികള്‍ക്ക് 5000 രൂപ വീതം 2,25000 രൂപയും വിതരണം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *