June 14, 2026

Month: February 2020

Medicinal-Plants.jpg

പ്രളയ പുനരധിവാസം : ഔഷധ സസ്യങ്ങൾ വാണിജ്യഅടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതിന് പദ്ധതി ആരംഭിച്ചു.

കഴിഞ്ഞ രണ്ട്  വർഷങ്ങളിലെ പ്രളയത്തിൽസർവ്വതും നഷ്ടപ്പെട്ടവർക്ക്‌ വീണ്ടുംഅതിജീവനത്തിന്റെ മാർഗ്ഗമൊരുക്കിമാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യവികസന പ്രസ്ഥാനമായ വയനാട് സോഷ്യൽസർവീസ് സൊസൈറ്റി. കഴിഞ്ഞ രണ്ടു പ്രളയവുംവയനാട്ടിലെ കർഷക സമൂഹത്തെയാണ് ഏറെബാധിച്ചത്. കാർഷിക വിളകൾ ഭൂരിഭാഗവുംനഷ്ടപ്പെടുകയും മേൽ മണ്ണ് ഭൂരിഭാഗവുംഒലിച്ചുപോയി വളക്കൂറ്  ഇല്ലാതാവുകയും ചെയ്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽകർഷകർക്ക് എളുപ്പത്തിൽ വരുമാനംകൃഷിയിലൂടെ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വയനാട് സോഷ്യൽ സർവീസ്  സൊസൈറ്റി സേവ് എ ഫാമിലി പ്ലാൻ കാനഡ, സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ   എന്നിവയുടെ  സഹായത്തോടെ ഔഷധ സസ്യങ്ങൾ വാണിജ്യഅടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതിന്  പദ്ധതിആരംഭിക്കുന്നത്. വയനാട് ജില്ലയിലെപടിഞ്ഞാറത്തറ,  എടവക ഗ്രാമ പഞ്ചായത്തുകളിലിനിന്നും തെരഞ്ഞെടുക്കപെട്ട 500 കർഷകരാണ്ആദ്യഘട്ടത്തിൽ  ഈ പദ്ധതിയിൽ  ഉൾപ്പെടുക.ഓരോ കർഷകനും കസ്തൂരി മഞ്ഞൾ, ബ്രഹ്മി, ചിറ്റരത്ത, വയമ്പ്, രാമച്ചം, ചുവന്ന കൊടുവേലി,  ശർക്കരകൊല്ലി,  തിപ്പലി,  കറ്റാർവാഴ,  ചിറ്റാടലോടകം എന്നിവയുടെ 500 തൈകൾസൗജന്യമായി വിതരണം ചെയ്യും. കർഷകർസ്വന്തം കൃഷിയിടത്തിൽ  ഇവ വളർത്തിവിളവെടുപ്പിന് പാകമാവുമ്പോൾ അവ വയനാട് സോഷ്യൽ  സർവീസ്  സൊസൈറ്റിത്തന്നെകർഷകരിൽ നിന്ന് സമാഹരിച്ച് പ്രാഥമികസംസ്കരണം നടത്തി വിൽപ്പന നടത്തും.കർഷകർ ഉല്പാദിപ്പിക്കുന്ന മുഴുവൻ ഔഷധസസ്യങ്ങളും വിൽപ്പന നടത്തുന്നതിന് ഇന്ത്യയിലെ പ്രമുഖ ആയൂർവേദ ഔഷധ നിർമ്മാണകമ്പിനിയായ ഹിമാല ഡ്രഗ്സ് ആയി  ഇതിനോടകം കരാർ ഒപ്പുവെച്ചിട്ടുണ്ട്. ഈപദ്ധതിയിലൂടെ മൂന്നുമാസം മുതൽ ആറുമാസംകൊണ്ട് കർഷകർക്ക് സ്ഥായിയായ വരുമാനംഉറപ്പുവരുത്തുവാണ്  വയനാട്  സോഷ്യൽ സർവീസ്  സൊസൈറ്റി  ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി ഇതിനോടകം ബോയ്‌സ്ടൗണിൽ രണ്ടുലക്ഷത്തി അമ്പതിനായിരംഔഷധ സസ്യങ്ങളുടെ തൈകൾഉല്പാദിപ്പിക്കുന്നതിനുള്ള നേഴ്സറിയുടെപ്രവർത്തങ്ങൾ ആരംഭിച്ചു. പദ്ധതിയുടെപ്രവർത്തന പുരോഗതി മനസ്സിലാക്കുന്നതിന്സേവ് എ ഫാമിലി കാനഡയിൽനിന്നുംറെയ്‌ഞ്ചൽ ഡോറിൻ തോർബൺ, കെയ്ത്തോമസ്‌കെ എന്നിവരും സേവ് എ ഫാമിലിഇന്ത്യയിലെ പ്രോഗ്രാം ഓഫീസർ ഷിബിൻആന്റണിയും  വയനാട്  സോഷ്യൽ  സർവീസ് സൊസൈറ്റിയിൽ സന്ദർശനം നടത്തി.  പദ്ധതിപ്രവർത്തങ്ങൾക്ക് വയനാട് സോഷ്യൽ സർവീസ്സൊസൈറ്റി എക്സിക്യൂട്ടീവ്  ഡയറക്ടർ.ഫാ. പോൾ കൂട്ടാല, അസ്സോസിയേറ്റ്ഡയറക്ടർ  .ഫാ.ജിനോജ്‌ പാലത്തടത്തിൽ, ബോയ്‌സ് ടൗൺ ഡയറക്ടർ .ഫാ. ബാബു ചക്കിയത്ത്‌ , പ്രോഗ്രാം  ഓഫീസർ  ജോസ്.പി.എ,  പ്രൊജക്റ്റ് കോ ഓർഡിനേറ്റർ  ജെയിൻ അഗസ്റ്റിൻ  എന്നിവർ  നേതൃത്വം നൽകുന്നു.

റേഷൻ കടയിലെ മോഷണ നാടകം : കടയുടമ അറസ്റ്റിൽ

റേഷന്‍ മോഷണം സംബന്ധിച്ച കേസില്‍ റേഷന്‍ ഷോപ്പുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മൊതക്കര മൂന്നാം നമ്പര്‍ റേഷന്‍ കടയുടമ വി.അഷ്‌റഫിനെയാണ്‌...

IMG-20200217-WA0072.jpg

ഭ്രൂണഹത്യ നിയമഭേദഗതി തീരു മാനത്തിനെതിരെ രാഷ്ട്രപതിക്കു 1001 കത്തുകൾ അയച്ചു.

മാനന്തവാടി : ഭ്രൂണഹത്യ നിയമഭേദഗതി തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ ട്ടുകൊണ്ട്  ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തിൽ  ബഹുമാനപ്പെട്ട ...

IMG-20200217-WA0041.jpg

ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചുള്ള പഞ്ചായത്ത് ദിനാഘോഷം ജനങ്ങളോടുള്ള വെല്ലുവിളി: പി കെ അനില്‍കുമാര്‍

കല്‍പ്പറ്റ: ജില്ലയിലെ പുത്തുമല പോലുള്ള സ്ഥലങ്ങളില്‍ പ്രളയാനന്തര പുനരധിവാസം എങ്ങുമെത്താത്ത സാഹചര്യത്തില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തുന്ന പഞ്ചായത്ത്...

IMG-20200217-WA0051.jpg

തവിഞ്ഞാൽ പഞ്ചായത്തിൽ ജീവനി പദ്ധതി തുടങ്ങി.

തവിഞ്ഞാൽ പഞ്ചായത്തിൽ ജീവനി പദ്ധതി തുടങ്ങി. ജീവനി  20-21 പദ്ധതി പ്രകാരം പച്ചക്കറിതൈകളുടെ വിതരണ ഉദ്ഘാടനം തവിഞ്ഞാൽ കൃഷിഭവൻ ആഴ്ചചന്തയിൽ...

IMG-20200217-WA0032.jpg

ജെ.സി.ഐ കൽപ്പറ്റ പ്രതിഭകളെ ആദരിച്ചു.

കൽപ്പറ്റ : ജെസിഐ കൽപ്പറ്റയുടെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിക്കലും കുടുംബ സംഗമവും സംഘടിപ്പിച്ചു.മികച്ച ഹയർ സെക്കന്ററി   വിഭാഗത്തിൽ എയ്ഡഡ് ടീച്ചേർസ്...

​ഐ.എസ്​.ആർ.ഒ അവധിക്കാല ശാസ്ത്ര ക്യാമ്പിന് ഇപ്പോൾ അപേക്ഷിക്കാം.

അവധിക്കാലം ആകാശത്തിന്റെ അറിവുകൾക്കൊപ്പം ശാസ്​ത്രം, ബഹിരാകാശ ഗവേഷണം എന്നിവയിലെല്ലാം താൽപര്യമുള്ള നമ്മുടെ മക്കൾക്ക്​  ഈ  അവധിക്കാലത്ത്​ ഒരു മികച്ച അവസരം…...

IMG-20200216-WA0127.jpg

സി.ടെസ്സി പൂവത്തിങ്കൽ എസ്. എ. ബി. എസ് നിര്യാതയായി

മാനന്തവാടി : ദിവ്യകാരുണ്യ ആരാധന സഭ മേരി മാതാ പ്രൊവിൻസിലെ അമ്പായത്തോട് കോൺവെന്റ് അംഗമായ സി.ടെസ്സി പൂവത്തിങ്കൽ എസ്.എ. ബി....

17md11.jpg

ഹരിത സമിതികള്‍ ഉദ്ഘാടനം ചെയ്തു

മാനന്തവാടി:   വനംവന്യജീവി  സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ കീഴില്‍ രൂപവത്കരിച്ച ഹരിത സമിതികള്‍ ഒ.ആര്‍. കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു....

ആറു മന്ത്രിമാര്‍ ഒരുമിച്ച് ചൊവ്വാഴ്ച വയനാട്ടിൽ

കല്‍പ്പറ്റ: ജില്ലയില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷത്തിനായി ആറു മന്ത്രിമാരും പ്രതിപക്ഷ നേതാവും ഒന്നിച്ച് വയനാട്ടില്‍. ഉദ്ഘാടന ദിവസമായ...