നാടൻ പാട്ടിൽ വിജയം ആവർത്തിച്ച് മീനങ്ങാടി.

പനമരം: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം നാടൻപാട്ട് മത്സരത്തിൽ മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനക്കാരായി . ഏഴ് പേരടങ്ങുന്ന സംഘത്തിലെ മൂന്ന് പേർ 8-ാം ക്ലാസ്സ് മുതൽ തുടർച്ചയായി നാല് വർഷവും സാന്ദ്ര ബാലൻ എന്ന വിദ്യാർത്ഥി തുടർച്ചയായി മൂന്നാം വർഷവും ജില്ലാതലത്തിൽ വിജയികളാവുന്ന സംഘത്തിൽ അംഗമാണ്. കഴിഞ്ഞ വർഷം സംസ്ഥാന മത്സരത്തിൽ എ ഗ്രേഡ് നേടിയ മീനങ്ങാടി സ്കൂളിന് ഇവർ വിജയ തുടർച്ച നേടികൊടുക്കുകയായിരുന്നു. നാടൻ പാട്ടിലൂടെ പ്രസിദ്ധനായ റിജു ആവളയാണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നത്. ശ്യാം സുരേഷ്, ലവീണ, മാളവിക, വിനീഷ ഷാജി എന്നിവരാണ് തുടർച്ചയായി നാല് വർഷമായി സംഘത്തിലുള്ളത്. അപർണ്ണ ലക്ഷ്മി, വൃന്ദ എന്നിവർ ആദ്യമായി സംഘത്തിലുൾപ്പെട്ടവരാണ്
Leave a Reply