പത്താം വർഷവും നാടകത്തിൽ പിണങ്ങോടിന്റെ കുത്തക .
പനമരം: ജില്ലാ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം അറബിക് നാടകത്തിൽ പത്താം വർഷവും പിണങ്ങോട് ഡബ്ലു. ഒ .എച്ച്. എസ്.എസിന്റെ കുത്തക തകർക്കാൻ ആളില്ല. അജ്സാമു സെയ്ത്വാനിയ എന്ന ഈ വർഷത്തെ നാടകത്തിനും ഒന്നാം സ്ഥാനം ലഭിച്ചതോടെ ഈ സംഘം സ്കൂളിന് മാത്രമല്ല നാടിനും അഭിമാനമായി. വർഗ്ഗീയതക്കെതിരെയായിരുന്നു നാടകത്തിന്റെ പ്രമേയം. ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയും അഭിനേതാക്കൾ വരച്ചുകാട്ടി. കണ്ണൂർ സ്വദേശിയായ സൂര്യ സജി രചനയും സംവിധാനവും നിർവ്വഹിച്ച നാടകം അബ്ദുറഹ്മാനാണ് അറബികിലേക്ക് വിവർത്തനം ചെയ്തത്.
മുഹമ്മദ് നിഹാൻ അൻഷിഫ്, മുഹമ്മദ് അജ്മൽ, നിബിൻ നാദിഷ്, മുഹമ്മദ് ഫെയാസ് , അർഷദ് സനിൽ, മുഹമ്മദ് സർഫസ് , മുഹമ്മദ് ജസീം, റിഷാന പി. ഷെറിൻ, തസ്നീമ പി. , ആദിൽ ഇജിൽ എന്നിവരായിരുന്നു അഭിനേതാക്കൾ.






Leave a Reply