June 16, 2025

കേരള വെറ്ററിനറിസര്‍വ്വകലാശാലയില്‍ അനധികൃത അധ്യാപക നിയമനത്തിന് നീക്കം

0

By ന്യൂസ് വയനാട് ബ്യൂറോ

 
കല്‍പ്പറ്റ: കേരള വെറ്ററിനറി സര്‍വകലാശാലയില്‍ റാങ്ക്‌ലിസ്റ്റ് അട്ടിമറിച്ച് അസിസ്റ്റന്റ്‌പ്രൊഫസര്‍ നിയമനത്തിന് തകൃതിയായ നീക്കം.സര്‍വകലാശാല ഭരണസമിതിയുടെ ഡിസംബര്‍ ഒന്നാം തീയതി നടന്ന ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നെങ്കിലും തീരുമാനമെടുത്തിരുന്നില്ല.ഈഭരണസമിതിയുടെ കാലാവധി ഡിസംബര്‍ 1ന് തീരുകയും ചെയ്തിരുന്നു.എന്നാല്‍ ഈബോര്‍ഡ് അംഗമായ ഒരു അദ്ധ്യാപക പ്രതിനിധിയുടെ സ്വാധീനം മൂലം സര്‍വകലാശാല രെജിസ്ട്രര്‍ അധ്യാപകരുടെ നിയമന ഉത്തരവിറക്കുമെന്നാണ്അറിയുന്നത്.ന്യൂട്രിഷന്‍, ലൈവ്‌സ്‌റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, ജനറ്റിക്‌സ് എന്നീ വകുപ്പുകളിലാണ് ഇത്തരം നിയമനം നടത്തുന്നത്.ഈ വകുപ്പുകളില്‍ വിജ്ഞാപനം ചെയ്ത മുഴുവന്‍ ഒഴിവുകളും നികത്തിയിരുന്നു.ലൈവ്‌സ്‌റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്മന്റ്,ന്യൂട്രിഷന്‍ എന്നീ വകുപ്പുകളില്‍ സംവരണം ചെയ്ത തസ്തികള്‍ ഇതുവരെ നികത്തിയിട്ടില്ല.ഈസംവരണ തസ്തികള്‍ ഒഴിഞ്ഞു കിടക്കുമ്പോളാണ് ഇതില്‍ നിയമനം നടത്താതെ ഇല്ലാത്ത തസ്തികകളില്‍ നിയമനത്തിന് നീക്കം നടത്തുന്നത്.നിയമപ്രകാരം സംവരണ തസ്തികകളിലേക്ക് പ്രത്യേക വിജ്ഞാപനം നടത്തേണ്ടതുണ്ട്,എന്നാല്‍ ഇതിനു സര്‍വകലാശാല ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല.ജനറ്റിക് വകുപ്പില്‍ നിലവില്‍ ഒരു ഒഴിവുപോലുമില്ല.സര്‍വകലാശാലയില്‍ നിലവില്‍ഈ വകുപ്പില്‍ മാത്രം 22പേര് ജോലി ചെയ്യുന്നുണ്ട്.ന്യൂട്രിഷന്‍വകുപ്പ് ,ലൈവ്‌സ്‌റ്റോക്ക്‌വകുപ്പ് എന്നിവയിലും നിലവില്‍ ആവശ്യത്തില്‍ അധികം അധ്യാപകരുണ്ട്.2017 സെപ്റ്റംബറില്‍ സംവരണം അട്ടിമറിച്ച് വിജ്ഞാന വ്യാപനവിഭാഗത്തില്‍ ഒരു അദ്ധ്യാപകനെ നിയമിച്ചിരുന്നു .ഇത്ആരും ചോദ്യം ചെയ്യാത്തതിനാലാണ് ഇത്തരം നിയമനങ്ങള്‍ നടത്തുന്നുന്നത്.കോടികളുടെ അഴിമതിയാണ് ഇതിലുള്ളതെന്ന് സംശയമുണ്ട്.സംവരണതത്വങ്ങള്‍ അട്ടിമറിച്ച് കേരളസര്‍വകലാശാലയില്‍ നടന്ന അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം പുറത്തുവരുമ്പോളാണ് ഇതേനീക്കം വെറ്റിനറി സര്‍വകലാശാലയില്‍ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.നിലവില്‍ സര്‍വകലാശാല ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണുള്ളത്.സ്ഥിരമായ ഒരുവൈസ്ചാന്‍സിലര്‍ ഇല്ലാതായിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. യാതൊരുനടപടിയും പുതിയ നിയമനത്തിന് ഉണ്ടായിട്ടില്ല. ഏകദേശം 98 കോടിയുടെ കടബാധ്യതയാണ് നിലവില്‍ സര്‍വ്വകലാശാലക്കുഉള്ളത്.ഇത്തരം അനധികൃത നിയമനങ്ങള്‍ വഴി ഏകദേശം ഒരു കോടിരൂപയുടെ അധിക ബാധ്യതയാണ് ശമ്പള ഇനത്തില്‍മാത്രം വഹിക്കേണ്ടിവരിക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *