ജയരാജ് അകകണ്ണ് കൊണ്ടു കണ്ടത് അമിത്തിന്റെ ഓടക്കുഴൽ വിജയം
പനമരം: ഇനശ്വരൻ തനിക്ക് കഴ്ച നൽകിയില്ലെങ്കിലും വരദാനമായി ലഭിച്ച കഴിവുകൾ മറ്റുള്ളവർക്ക് പകർന്ന് നൽകി അവരുടെ വിജയത്തിൽ അഭിമാനം കൊള്ളുകയാണ് മാനന്തവാടി സ്വദേശി ജയരാജ് .ഓടക്കുഴൽ പരിശീലകനായ സി. ആർ ജയരാജിന്റെ ശിക്ഷണത്തിൽ അഭ്യസിച്ച മാനന്തവാടി എം.ജി.എം. ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ എസ്.അമിത് ഹൈസ്കൂൾ വിഭാഗം ഓടക്കുഴലിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയപ്പോൾ ആ വിജയം അന്ധനായ അധ്യാപകനുള്ള ഗുരുദക്ഷിണ കൂടിയായി. കൊയിലേരി പുഴക്കൽ സന്തോഷിന്റെയും ജിഷയുടെയും മകനാണ് അമിത്. തുടർച്ചയായി രണ്ടാം വർഷമാണ് ഓടക്കുഴലിൽ അമിത്തിന്റെ വിജയം. മൂന്ന് വർഷമായി അമിത്തിന്റെയു സഹോദരിയുടെയും പരിശീലകനാണ് ജയരാജ് –







Leave a Reply