April 25, 2024

സവർണ്ണ പ്രീണനത്തിന്‍റെ ഇടതുപക്ഷ രാഷ്ട്രീയം’ യൂത്ത് ലീഗ് സെമിനാര്‍ ഡിസമ്പര്‍ 19ന് ബത്തേരിയില്‍

0

ഇടത് പക്ഷ സര്‍ക്കാറിന്‍റെ സംവരണ അട്ടിമറിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് 
വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സെമിനാര്‍ അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, എം വി ശ്രേയാംസ്കുമാര്‍ എക്സ് എംഎല്‍എ, ലീഗ് ജില്ലാ പ്രസിഡന്‍റ് പി പി എ കരീം, പി ഇസ്മയില്‍, ഫാ. ഡാനി ജോസഫ്, കെ പി രാമഭദ്രന്‍, പി സി ബിജു തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

വൈകിട്ട് 3 മണിക്ക്
സുല്‍ത്താന്‍ ബത്തേരി 
സ്വതന്ത്ര മൈതാനിയില്‍ വെച്ചാണ്  സെമിനാര്‍  നടക്കുന്നത്. സംവരണ തത്വം കാറ്റില്‍ പറത്തി സംവരണ വിരുദ്ധ ലോബിയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി ന്യൂനപക്ഷങ്ങളുടെ ഭരണഘടന ദത്തമായ അവകാശം അട്ടിമറിക്കാനുള്ള ഇടത് പക്ഷ സര്‍ക്കാറിന്‍റെ നീക്കത്തിനെതിരെ യൂത്ത് ലീഗ് നിയമ പോരാട്ടങ്ങള്‍ക്കും തുടക്കം കുറിക്കുകയാണ്. പരിമിതമായ അവസരങ്ങളെ പോലും ഇല്ലായ്മ ചെയ്യാനുള്ളതാണ് ഭരണകൂട നിലപാട് എന്നതിനാല്‍ നിയമ പോരാട്ടങ്ങള്‍ക്കൊപ്പം സമാന മനസ്ക്കരെ പങ്കെടുപ്പിച്ച് കൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കാന്‍ യൂത്ത് ലീഗ് തീരുമാനിച്ചിച്ചിട്ടുണ്ട്. അതിന്‍റെ ആദ്യ പടിയാണ് ന്യൂനപക്ഷ ദളിത് നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന ഈ സെമിനാര്‍. ഇത് സംബന്ധിച്ച് ചേര്‍ന്ന യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്‍റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് സ്വാഗതം പറഞ്ഞു. ഷമീം പാറക്കണ്ടി, വി എം അബൂബക്കര്‍, എ പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി കെ സലാം, ഹാരിസ് കാട്ടിക്കുളം തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ സലീം കേളോത്ത് നന്ദി പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *