April 20, 2026

കടുവയുടെ ആക്രമണത്തിൽ പശുവിന് പരിക്കേറ്റു

0
IMG_20171212_180346
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം: ബാവലിയിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് പരിക്കേറ്റു.  ബാവലി പായ്മൂല സൂരേഷിന്റെ പശുവിനാണ് പരിക്കേറ്റത്‌. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ വീടിന് സമീപത്ത് കെട്ടിയിട്ട പശുവിനെ കടുവ ആക്രമിക്കുകയായിരുന്നു.  ബഹളം കേട്ട് സമീപവാസികൾ എത്തി കടുവയെ ഓടിക്കുകയായിരുന്നു. പശുവിന്റെ കഴുത്തിനും കാലിനും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. കഴിഞ്ഞ മാസം ഇദ്ദേഹത്തിന്റെ തന്നെ  തൊഴുത്തിൽ കെട്ടിയിട്ടിരുന്ന എട്ട് മാസം ഗർഭിണിയായിരുന്ന പശുവിനെയും കടുവ ആക്രമിച്ച് കൊന്നിരുന്നു. ബാവലിയിയും പരിസര പ്രദേശങ്ങളായ ചാണമംഗലം, തോണിക്കടവ് എന്നീ പ്രദേശങ്ങളിൽ കടുവയുടെ ആക്രമണം വർദ്ധിച്ചു വരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ദിവസങ്ങൾക്ക് മുന്നേ ഇവിടെ മേയാൻ വിട്ട പോത്തിനെയും, ആടിനെയും കടുവ കൊല്ലുകയും നിരവധി വളർത്ത് മൃഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *