April 20, 2026

മക്കി മലയിലെ വിവാദ കുളം സബ് കലക്ടർ സന്ദർശിച്ചു.: ഉടൻ നടപടിയെന്ന് സബ് കലക്ടർ

0
20171211_161243
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ മക്കിമല എസ്റ്റേറ്റിൽ ക്ഷേത്രത്തിനു ഭീഷണിയായ കുളം സബ്ബ് കലക്ടർ സ്ഥലം സന്ദർശിച്ചു നാട്ടുകാരുടെ പരാതിയും കേട്ടു.നടപടി ഉടനെന്ന് സബ്ബ് കലക്ടർ എൻ.എസ്.കെ.ഉമേഷ്.കുളം സംബദ്ധിച്ച് അമ്പല കമ്മറ്റിയും പ്രദേശവാസികളും ജില്ലാ കലക്ടർ ഉൾപ്പെടെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സബ്ബ് കലക്ടറുടെ സന്ദർശനം. താലൂക്ക് ലാന്റ് ബോർഡിൽ കേസ് നിലനിൽക്കുന്ന സ്ഥലത്താണ് നിർമ്മാണ പ്രവർത്തികൾ നടക്കുന്നതെന്നും ആരോപണമുണ്ട്

തലപ്പുഴ മക്കിമലയിൽ സ്വകാര്യ തേയില തോട്ട ഉടമയാണ് അനധികൃതമായി കുളം നിർമ്മിക്കുന്നത്. പ്രദേശത്തെ ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിന് ഭീഷണിയാം വിധമാണ് കുളം നിർമ്മിച്ചിട്ടുള്ളത്.അടുത്ത കാലത്ത് കുളത്തിന്റെ  തടയണ ബലക്ഷയം സംഭവിച്ചതോടെ വെള്ളം ക്ഷേത്രത്തിലേക്കും ക്ഷേത്ര മുറ്റത്തേക്കും ഒഴുകിയിരുന്നു അമ്പല കമ്മറ്റിയും നാട്ടുകാരും പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് ഇടപ്പെട്  കുളത്തിലെ ജലനിരപ്പ് താഴ്ത്തിയിരുന്നു. കുളം ക്ഷേത്രത്തിന് ഭീഷണിയായത് സംബദ്ധിച്ച് അമ്പല കമ്മറ്റിയും നാട്ടുകാരും കലക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സബ്കലക്ടർ സ്ഥലം സന്ദർശിച്ചത് കമ്മറ്റി കാരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്ത സബ്ബ് കലക്ടർ ഇക്കാര്യത്തിൽ ഉടനടി നടപടി കൈകൊള്ളുമെന്നും അമ്പല കമ്മറ്റിക്കാർക്ക് ഉറപ്പും നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *