April 18, 2024

വ്യോമസേനയിലും ഇനി ഓൺലൈൻ പരീക്ഷ :അപേക്ഷ സമർപ്പിക്കാൻ ജനുവരി 12 വരെ സമയം: വയനാട്ടുകാർക്കും അപേക്ഷിക്കാം.

0
Img 20171212 115348
കൽപ്പറ്റ: വ്യോമസേനയിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള അപേക്ഷയും പരീക്ഷയും പൂർണ്ണമായും ഓൺ ലൈൻ രീതിയിലാക്കി' .ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ ആദ്യമായി മാർച്ച് 10-ന് ഓൺലൈൻ പരീക്ഷ നടക്കും. ഡിസംബർ 15 മുതൽ 2018 ജനുവരി 18 വരെ ഇതിനുള്ള അപേക്ഷകൾ ഓൺലൈൻ വഴി നൽകാതെ റിക്രൂട്ട്മെന്റ് ചുമതലയുള്ള വ്യോമസേന ഓഫീസർമാർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

      1998 ജനുവരി 13 നും 2002 ജനുവരി രണ്ടിനും ഇടയിൽ ജനിച്ച ഇന്റർമീഡിയറ്റ് / പ്ലസ് ടു പരീക്ഷയിൽ കണക്ക് , ഭൗതീക ശാസ്ത്രം , ഇംഗ്ലീഷ്, എന്നിവയിൽ അമ്പത് ശതമാനം മാർക്ക് നേടിയവർക്കും മൂന്ന് വർഷ എൻഞ്ചിനീയറിംഗ്‌  ഡിപ്ലോമയിൽ അമ്പത് ശതമാനം മാർക്ക് നേടിയവർക്കും അപേക്ഷിക്കാം.
      എയർ മാൻ ഗ്രൂപ്പ് എക്സ്, ഗ്രൂപ്പ് വൈ. തസ്തികകളിലേക്കാണ് നിയമനം .2018 മാർച്ച് 10നും 11-നുമാണ് വിവിധ കേന്ദ്രങ്ങളിൽ ഓൺലൈൻ പരീക്ഷ. കേരളത്തിൽ അഞ്ച് കേന്ദ്രങ്ങളുണ്ട്. ഏത് കേന്ദ്രം വേണമെങ്കിലും ഉദ്യോഗാർത്ഥികൾക്ക് തിരഞ്ഞെടുക്കാം .എഴുത്ത് പരീക്ഷ വിജയിക്കുന്നവർക്ക് ഫിസിക്കൽ ടെസ്റ്റും സൈക്കോളജിക്കൽ ടെസ്റ്റം മെഡിക്കൽ ടെസ്റ്റും ഉണ്ടാകും. www.airmenselection.cdac.in,www.careerindianairforce.cdac.in എന്നീ വെബ്സൈറ്റുകളിൽ വിശദ വിവരങ്ങൾ ലഭിക്കും. 
     എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ, ഓട്ടോ മൊബൈൽ ടെക്നീഷ്യൻ, ഗ്രൗണ്ട് ട്രെയ്നിംഗ് ഇൻസ്ട്രക്ടർ ,പോലീസ്, സെക്യുരിറ്റി, മ്യൂസിക്കൽ എന്നിവ ഒഴികെയുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. ഫോൺ 0484. 2427010.
 വാർത്താ സമ്മേളനത്തിൽ  വ്യോമസേന വാറണ്ട് ഓഫീസർ ജി.സി.മൊഹന്ത, സർജന്റുമാരായ ധർമേന്ദ്ര, പീതാംബർ ഝാ ,ജില്ലാ ഇൻഫർമേഷൻ ഓഫീസർ  കെ.പി. അബ്ദുൾ ഖാദർ പാലാഴി എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *