May 9, 2024

മാറ്റൊലി മനുഷ്യാവകാശപുരസ്‌കാരം 2017 ജയരാജ് ബത്തേരിക്ക്.

0
Img 20171212 Wa0060


ജില്ലയിലെ മികച്ച മനുഷ്യവകാശ മാധ്യമ പ്രവർത്തനത്തിന്  റേഡിയോമാറ്റൊലി ഏർപ്പെടുത്തിയിരിക്കുന്ന മനുഷ്യാവകാശ മാധ്യമ പുരസ്‌കാരം 2017 ജേതാവിനെ പ്രഖ്യാപിച്ചു.   മംഗളം ചാനൽ പ്രക്ഷേപണം ചെയ്ത ജയരാജ് ബത്തേരിയുടെ, കനിവ് തേടുന്നവർ എന്ന വാർത്താ ഫീച്ചറാണ് അവാർഡിനർഹമായത്. ആദിവാസി വിഭാഗങ്ങളുടെ പ്രത്യേകിച്ച് പണിയ സമുദായത്തിന്റെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങളിലൂടെയുള്ള സഞ്ചാരമായാണ് ഈ സൃഷ്ടിയെ ജൂറി വിലയിരുത്തിയത്. വർഷങ്ങളായി ഗോത്ര ജനവിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെ കൃത്യതയോടെ അടയാളപ്പെടുത്തുന്ന ഈ ഫീച്ചർ വാസയോഗ്യമല്ലാത്ത വീടുകൾ, ആരോഗ്യപ്രശ്‌നങ്ങൾ, കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥ, വാഗ്ദാനം ചെയ്യപ്പെട്ട പദ്ധതികൾ നടപ്പിലാക്കുന്നതിലെ വീഴ്ചകൾ തുടങ്ങി നിരവധി മനുഷ്യാവകാശ ധ്വംസനങ്ങൾ അവതരിപ്പിക്കുന്നുണ്ട്.  2018 ജനുവരി 5 ന് കണ്ണൂർ യൂണിവേഴ്‌സിറ്റി ബി.എഡ് സെന്ററിന്റെ ആതിഥേയത്വത്തിൽ കാമ്പസ് അങ്കണത്തിൽ വെച്ച് മനുഷ്യാവകാശ മാധ്യമ സെമിനാറിനോടനുബന്ധിച്ച് അവാർഡ് വിതരണം ചെയ്യുന്നതാണ്. 
വയനാട് ജില്ലയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരുന്ന, മാധ്യമ പ്രവർത്തകരെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കുവാനുമാണ്  റേഡിയോ മാറ്റൊലി ഈ പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. വയനാട് ജില്ലയിലെ വിവിധ മനുഷ്യാവകാശ ധ്വംസനങ്ങളെ ആസ്പദമാക്കി 2016 നവംബർ 01-നും 2017 ഒക്‌ടോബർ 31-നും ഇടയിൽ പത്രങ്ങൾ, റേഡിയോ, ടെലിവിഷൻ എന്നിവയിൽ ഏതിലെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള പരമ്പര, വാർത്താചിത്രം, റിപ്പോർട്ട് എന്നിവയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. പതിനായിരം (10,000/-) രൂപയും മെമന്റോയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *