April 25, 2024

പാണ്ടിക്കടവ്- രണ്ടേനാൽ- കല്ലോടി റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മാനന്തവാടി പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

0
Img 20171212 Wa0059
വികസന പ്രവർത്തനങ്ങളെ അവഗണിക്കുന്ന മുഖമുദ്രയാണ് സംസ്ഥാന സർക്കാരിന്റെതെന്ന് കെ.പി.സി.സി.അംഗം കെ.എൽ.പൗലോസ്. പാണ്ടിക്കടവ്- രണ്ടേനാൽ- കല്ലോടി റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് എടവക യു.ഡി.എഫ്. കമ്മറ്റി നടത്തിയ മാനന്തവാടി പൊതുമരാമത്ത്  ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന പ്രവർത്തനങ്ങളെ പ്രത്യേകിച്ച് വയനാട് ജില്ലയിലെ വികസന പ്രവർത്തനങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്ന നയമാണ് സംസ്ഥാന സർക്കാരിന്റെത്.കേവലം എടവകയിലെ റോഡിന്റെ കാര്യത്തിൽ മാത്രമല്ല ജില്ലയിലെ ഒട്ടുമിക്ക റോഡിലൂടെയും കാൽനടയാത്ര പോലും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലെന്നും കെ.എൽ.പൗലോസ് കുറ്റപ്പെടുത്തി. 
പാണ്ടിക്കടവിൽ നിന്നും പ്രകടനമായെത്തിയാണ് മാർച്ച് നടത്തിയത്.എച്ച്.ബി.പ്രദീപ്  മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ ,ജനപ്രതിനിധികളായ നജ്മുമുദീൻ മൂടമ്പത്ത്, ജിൽസൺ തൂപ്പുംങ്കര, ആമിന അവറാൻ, ഫാത്തിമ ബീഗം, ബിന്ദു ജോൺ, യു.ഡി.ഫ്. നേതാക്കളായ സി. കുഞ്ഞബ്ദുള്ള, പി.വി.എസ്.മൂസ, അബ്ദുള്ളവള്ളിയാട്ട്, ടി.മമ്മൂട്ടി, വിനോദ് തോട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *