വയനാട്ടിലെ നാട്ടാനകളിലെ അവസാനത്തെ കൊമ്പനും ചെരിഞ്ഞു. മണിയങ്കോട്ടെ ഗജരാജന് നാട് കണ്ണീരോടെ വിട നൽകി.
കൂട്ടാനകളായ കാക്കവയലിലെ റീനയും റാണിയും തനിച്ചായി.
സി.വി.ഷിബു.
കൽപറ്റ: കേരളത്തിലെ ആന പ്രേമികളുടെ ഹരവും ഉത്സവ പറമ്പുകളിലെ ആവേശവുമായിരുന്ന കൽപ്പറ്റ മണിയങ്കോട് എസ്റ്റേറ്റിലെ എം.എ. ബാഹുബലികുമാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഹംസരാജ് എന്ന കൊമ്പൻ ചെരിഞ്ഞു.72-കാരനായ ഹംസരാജ് ചൊവ്വാഴ്ച ഉച്ചവരെ ഊർജ്ജസ്വലനായിരുന്നു. തോട്ടത്തിൽ നിന്നും ഉച്ചയൂണിനായി വീട്ടിലേക്ക് ഓടിയെത്തിയ ആന അടിതെറ്റി വീഴുകയായിരുന്നു. ഉടൻ തന്നെ വയനാട്ടിലെ പ്രശസ്തനായ വെറ്റിറ്റിറ്ററി ഡോക്ടർ അരുൺ സക്കറിയയും ഡോ.സൂര്യദാസും ഹംസരാജിനെ പരിശോധിച്ചു. വാർധക്യസഹജമായ ക്ഷീണവും ഹൃദയത്തിന് തകരാറും ഉണ്ടന്ന് കണ്ടെത്തി.പ്രാഥമിക ചികിത്സ നൽകിയെങ്കിലും ബുധനാഴ്ച പുലർച്ചെ ചെരിഞ്ഞു.
വയനാട് ജില്ലയിൽ വീടുകളിൽ വളർത്തുന്ന നാട്ടാനകളിൽ ഏക കൊമ്പനായിരുന്നു ഹംസരാജ് . എട്ടാം വയസ്സിലാണ് മണിയങ്കോട്ട് എസ്റ്റേറ്റിലേക്ക് തോട്ടം ഉടമ ബാഹുബലി കുമാർ ഹംസരാജിനെ കൊണ്ടുവന്നത്. 15 വർഷം മുമ്പുവരെ വിവിധ ജോലികൾക്കും ഉത്സവങ്ങൾക്കും പോയിരുന്നു. അടുത്തിടെ വരെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ ഉത്സവവങ്ങളിൽ എഴുന്നള്ളത്തിന് പോയിരുന്നു. തിടമ്പേറ്റുന്ന ഹംസ രാജിന് കൂട്ടാനകളായി പോയിരുന്ന റീനയും റാണിയും മാത്രമാണ് ഇനി വയനാട്ടിൽ അവശേഷിക്കുന്ന നാട്ടാനകൾ . കാക്കവയലിലെ വടക്കേക്കര രാജപ്പന്റെ ഉടമസ്ഥതയിലാണ് റീന (44) യും റാണി (46) യും.
എസ്റ്റേറ്റിലെ നാരായണ നായിരുന്നു 35 വർഷമായി ഹംസരാജിന്റെ പാപ്പാൻ .വെറ്റിറനറി ഡോക്ടർ താരയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർമാരായ കെ.ജെ. ജോസ്, എം പദ്മനാഭൻ എന്നിവർ ചേർന്ന് ഇൻക്വസ്റ്റ് നടത്തി കൊമ്പുകൾ കസ്റ്റഡിയിലെടുത്തു. ആനയുടെ ഉടമകൾ അപേക്ഷ സമർപ്പിച്ചാൽ നടപടികൾ പൂർത്തിയാക്കി പിന്നീട് വനം വകുപ്പ് കൊമ്പുകൾ ഉടമക്ക് തിരിച്ചു നൽകും.
ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം ജഡം തോട്ടത്തിൽ ദഹിപ്പിച്ചു .അന്തിമോപചാരമർപ്പിക്കാനും ചടങ്ങുകളിൽ പങ്കെടുക്കാനും നാടിന്റെ നാനാഭാഗത്തു നിന്ന് നിരവധി പേർ എത്തിയിരുന്നു







Leave a Reply