April 16, 2026

വയനാട് ജില്ലാ തൊഴില്‍മേള 16ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരള സംസ്ഥാന തൊഴില്‍ പരിശീലന വകുപ്പും ഒഡെപെക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വയനാട് ജില്ലാ തൊഴില്‍മേള 16ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേലനത്തില്‍ അറിയിച്ചു. ഐടിഐ പാസായ ഉദ്യോഗാര്‍ഥികള്‍ക്കായാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. ജില്ലയിലെ ഗവണ്‍മെന്റ്, പ്രൈവറ്റ് ഐടിഐകളുമായി സഹകരിച്ചാണ് കല്‍പ്പറ്റ കെ.എം.എം. ഐടിഐയില്‍ വച്ച് തൊഴില്‍മേള നടത്തുന്നത്. ഐടിഐ സാങ്കേതിക യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യയിലെ പ്രമുഖ കമ്പനികളില്‍ നേരിട്ട് തൊഴില്‍ ലഭിക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്. 
തൊഴില്‍മേളയുടെ ഉദ്ഘാടനം 16ന് രാവിലെ 10ന് കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കളക്ടര്‍ എസ്. സുഹാസ് മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കല്‍പ്പറ്റ ഐടിഐ പ്രിന്‍സിപ്പല്‍ തോമസ് പോള്‍ വാഴപ്പിള്ളി, കെ. ശശാങ്കന്‍, പി. ബിനേഷ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *