April 15, 2026

ചെറുകിട വ്യാപാരികൾക്കും ഒറ്റ സ്ലാബ് നടപടി നഗരസഭ അവസാനിപ്പിക്കണം: മർച്ചന്റ്സ് അസോസിയേഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :- മാനന്തവാടി നഗരസഭ ചെറുകിട വ്യാപാരികൾക്ക് തൊഴിൽ നികുതിയുടെ പേരിൽ വൻ തുകയാണ് ചുമത്തി കൊണ്ടിരിക്കുന്നത്. ലൈസൻസ് പുതുക്കുന്നതിന്റെ പേരിലും ഇല്ലാത്ത നിബന്ധനകളാണ് അടിച്ചേൽപ്പിക്കുന്നത്.. ഇത് ചെറുകിട വ്യാപാരികളെ ഇല്ലാതാക്കും.. വൻകിട കുത്തകകൾക്ക് വേണ്ടി 2011 ൽ പുറപ്പെടുവിച്ച ഉത്തരവ് തന്നെ അശാസ്ത്രീയമാണ്. തൊഴിൽ നികുതി വൻകിടക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഒരെ സ്ലാബ് പിരിക്കുന്ന നടപടി നഗരസഭ അവസാനിപ്പിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ സമരപരിപാടികൾ സംഘടിപ്പിക്കാൻ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ തിരുമാനിച്ചു…. പ്രസിഡന്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു.. ജനറൽ സെക്രട്ടരി പി.വി മഹേഷ്, ഇ എ നാസിർ, എം.വി സുരേന്ദ്രൻ, കെ.എക്സ് ജോർജ്, എം.കെ ശിഹാബുദ്ധീൻ, സി.കെ സുജിത്, എൻ വി അനിൽകുമാർ, എൻ പി ഷിബി, കെ ഷാനു തുടങ്ങിയവർ സംസാരിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *