April 23, 2024

ജില്ലയില്‍ സ്കൂളുകളിൽ ദന്ത പരിചരണ ക്യാമ്പുകള്‍ ആരംഭിച്ചു:1285 കുട്ടികളെ പരിശോധിച്ചു.

0
കൽപ്പറ്റ:
ജില്ലയില്‍ വിവിധ ഹൈസ്‌കൂളുകളില്‍ ദന്ത പരിപാലന പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു.  മാറിയ ജീവിത സാഹചര്യവും ഭക്ഷണ രീതിയും          വളര്‍ന്നുവരുന്ന  തലമുറയില്‍ ദന്ത രോഗങ്ങള്‍ക്ക് കാരണമാകുന്ന  ഇന്നത്തെ     സാഹചര്യത്തില്‍ സ്ഥിര ദന്തങ്ങള്‍ രൂപപ്പെടുന്ന  ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവരുടെ പല്ലുകള്‍ പരിശോധിച്ച് അവ കേടു വരാതെ എങ്ങിനെ സംരക്ഷിക്കണം എന്നുള്ള പ്രായോഗിക പരിശീലനം  നല്‍കുകയാണ് ലക്ഷ്യം.  ദന്ത സംബന്ധമായ രോഗങ്ങള്‍ ചികിത്സിക്കുതിനുള്ള ആവശ്യമായ          നിര്‍ദേശങ്ങളും തുടര്‍ചികിത്സ ലഭ്യമാക്കുന്ന  സ്ഥാപനങ്ങളിലേക്കുള്ള  നിര്‍ദ്ദേശങ്ങളും പ്രസ്തുത ക്യാമ്പുകളില്‍ കുട്ടികള്‍ക്ക് നല്‍കുന്നു..
ഈ അദ്ധ്യയന വര്‍ഷം ജില്ലയിലെ 12 സ്‌കുളുകളില്‍      ക്യാമ്പുകള്‍ നടത്തും. ഇതിൽ ആറ് സ്‌കൂളുകളില്‍ ക്യാമ്പുകള്‍ നടത്തി.  ആദ്യത്തെ ക്യാമ്പ് മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചു.  ക്യാമ്പ് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ദന്തല്‍ അസിസ്റ്റന്റ് സര്‍ജ്ജന്‍ ഡോ: ജെയ്‌സ തോമസ്     ഉദ്ഘാടനം ചെയ്തു.  കൂടാതെ ഡോ: ജിതിന്‍, ബി., ദന്തല്‍ അസിസ്റ്റന്റ് സര്‍ജന്‍, ജില്ലാ ആശുപത്രി, മാനന്തവാടി, ഡോ: സന്ദീപ്‌ലാല്‍, ദന്തല്‍ അസിസ്റ്റന്റ് സര്‍ജന്‍, വൈത്തിരി, ജോ മാത്യു, ഹെഡ് മാസ്റ്റര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ. ഇബ്രാഹിം, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ജാഫര്‍ ബീരാളി തക്കാവില്‍, ഡെന്റല്‍ ഹൈജീനിസ്റ്റ്മാരായ മഹേഷ് കുമാര്‍ ബീനാ ജോസ് എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.
ദ്വാരക സേക്രഡ് ഹാര്‍ട്ട്  ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന   ക്യാമ്പ് മാനന്തവാടി ജില്ലാ ആശുപത്രി ഡെന്റല്‍ കസല്‍ട്ടന്റ് ഡോ: ലിഷ, ഉദ്ഘാടനം ചെയ്തു.   ഡോ: ജെയ്‌സ തോമസ്, ഡോ: ഷീബ എ കെ എന്നിവര്‍ പങ്കെടുത്തു.
 തരുവണ ഗവൺമെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന  ക്യാമ്പ് ദന്തല്‍ അസിസ്റ്റന്റ് സര്‍ജന്‍ ഡോ: ഷീബ എ.കെ. ഉദ്ഘാടനം ചെയ്തു.  ദന്തല്‍ അസിസ്റ്റന്റ് സര്‍ജന്‍മാരായ ഡോ: അജിത് കുമാര്‍,  ഡോ: ചിത്ര എ ന്നിവര്‍ പങ്കെടുത്തു.
 വെളളമുണ്ട ഗവമെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നട ക്യാമ്പ് ജില്ലാ ആശുപത്രി ഡെന്റല്‍ കസല്‍'ന്റ് ഡോ: ലിഷ ആര്‍. ഉദ്ഘാടനം ചെയ്തു. ദന്തല്‍ അസിസ്റ്റന്റ് സര്‍ജന്‍മാരായ ഡോ: ജെയ്‌സ തോമസ്, ഡോ: ഷീബ, എിവര്‍ പങ്കെടുത്തു.
 പിങ്ങോട് ഡബ്ല്യു.ഒ.എച്ച്. എസ്.എസില്‍ നടന്ന  ക്യാമ്പ് മാനന്തവാടി ജില്ലാ ആശുപത്രി ഡെന്റല്‍ കസല്‍ട്ടന്റ് ഡോ: ലിഷ ആര്‍. ഉദ്ഘാടനം ചെയ്തു.   ദന്തല്‍ അസിസ്റ്റന്റ് സര്‍ജന്‍മാരായ ഡോ: രേഷ്മ ബാലകൃഷ്ണന്‍, ഡോ: ഷീബ, എ.കെ., എിവര്‍ പങ്കെടുത്തു.പടിഞ്ഞാറത്തറ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നട ക്യാമ്പ് ഡോ: ജിതിന്‍ ബി., ദന്തല്‍ അസി: സര്‍ജന്‍, ജില്ലാ ആശുപത്രി, മാനന്തവാടി ഉദ്ഘാടനം ചെയ്തു.  ദന്തല്‍ അസിസ്റ്റന്റ് സര്‍ജന്‍മാരായ ഡോ: രേഷ്മ ബാലകൃഷ്ണന്‍, ഡോ: സന്ദീപ് ലാല്‍,  എന്നിവര്‍ പങ്കെടുത്തു.ഇതുവരെ നടന്ന ക്യാമ്പുകളില്‍ 1285 കുട്ടികളെ പരിശോധിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *