April 24, 2024

എസ്.സി./എസ്.ടി. മോണിറ്ററിംഗ് കമ്മിറ്റി യോഗം 29-ന് കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ കോഫറന്‍സ് ഹാളില്‍

0
കൽപ്പറ്റ:
ജില്ലാതല എസ്.സി./എസ്.ടി. മോണിറ്ററിംഗ് കമ്മിറ്റിയുടെ നാലാം അവലോകന യോഗം ഡിസംബര്‍ 29ന് രാവിലെ 11ന് കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ കോഫറന്‍സ് ഹാളില്‍ ചേരും.  അംഗങ്ങളെല്ലാം യോഗത്തില്‍ പങ്കെടുക്കണമെ് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
മൈക്ക് അനുമതി : ഉത്തരവിലെ മാനദണ്ഡങ്ങള്‍ 
കര്‍ശനമായി പാലിക്കണം
ജില്ലയില്‍ അമ്പലങ്ങളിലും മുസ്ലീം കൃസ്ത്യന്‍ പള്ളികളിലും നല്‍കു മൈക്ക് അനുമതി വ്യാപകമായി ദുരുപയോഗം ചെയ്യുതായി ജില്ലാ പോലീസിന്റെ ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ട്.  നോയിസ് പൊല്യൂഷന്‍ (റഗുലേഷന്‍ ആന്‍ഡ് കൺട്രോള്‍ റൂള്‍സ്) 2000 ഉത്തരവിന്റെ അടിസ്ഥാനത്തിലും 2002 ലെ സര്‍ക്കാരിന്റെ വിജ്ഞാപനം പ്രകാരവും കേരളാ പോലീസ് ആക്ടിലെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് മൈക്ക് അനുമതി അനുവദിക്കുത്.  ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രി 10 കഴിഞ്ഞ് മൈക്ക് ഉപയോഗിക്കുത് പോലീസിന് നേരിട്ട്  കേസെടുക്കാവുന്ന  കുറ്റമാണ്.  ഉത്തരവുകള്‍ പ്രകാരം ജനവാസ മേഖലയില്‍ പകല്‍ 55 ഡെസിബലും രാത്രികാലങ്ങളില്‍ 45 ഡെസിബലുമാണ് അനുവദനീയമായ ശബ്ദത്തിന്റെ തോത്.  എാല്‍ മിക്ക പരിപാടികളിലും അനുവദനീയമായതിലും കൂടുതല്‍ ശബ്ദത്തിലാണ് മൈക്ക് പ്രവര്‍ത്തിപ്പിക്കുന്നത്.  ഇത് തികച്ചും നിയമ വിരുദ്ധമാണ്.  ഇത്തരത്തിലുണ്ടാകുന്ന  ശബ്ദ മലിനീകരണത്തെ കുറിച്ച് വൃദ്ധ ജനങ്ങളില്‍ നിും കിടപ്പിലായ രോഗികളില്‍ നിും കുട്ടികളില്‍ നിന്നും പരാതികള്‍ ലഭിക്കുുണ്ട്. ആയതിനാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ശക്തമായമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും  നിയമം ലംഘിച്ച് മൈക്ക് പ്രവര്‍ത്തിപ്പിക്കുന്ന  സ്ഥാപന ഉടമകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അവരുടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദ് ചെയ്യുമെന്നും  ജില്ലാ പോലീസ് മേധാവി അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *