April 17, 2026

മാനന്തവാടി ഗാന്ധി പാർക്കിൽ രാവിലെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു… :വൻ അപകടം ഒഴിവായി.

0
FB_IMG_1514868305141
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരത്തിൽ ഗാന്ധി പാർക്കിനടുത്ത്  തലശ്ശേരി റോഡിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. വൻ അപകടം ഒഴിവായി. ഇരുമ്പിന്റെ പോസ്റ്റിന്റെ താഴെഭാഗം ദ്രവിച്ചതിനെ തുടർന്നാണ് പോസ്റ്റ് ഒടിഞു വീണത്.  രാവിലെ ആറേ മുക്കാലോടെയാണ് സംഭവം.. 
സ്ഥലത്തുണ്ടായിരുന്നവർ ഓടി മാറിയതിനാലാണ് അപകടം ഒഴിവായത്.. എട്ട് മണി കഴിഞാൽ  തിരക്കും, യാത്രക്കാരുമുള്ള സ്ഥലമാണിവിടം. ഇത് വൻ അപകടത്തിന് കാരണമാകുമായിരുന്നു.  .. സംഭവത്തെ തുടർന്ന് ഇതു വഴിയുള്ള  ഗതാഗതം അരമണിക്കൂറോളം  മുടങ്ങി… ജനങ്ങൾ പലതവണ അറിയിച്ചിട്ടും പോസ്റ്റ് മാറ്റാത്തതാണ് ഒടിഞ്ഞു വീഴാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *