May 18, 2024

ബസുകളുടെ കുറവിലും കളക്ഷനില്‍ മുന്നില്‍ മാനന്തവാടി; ഡിപ്പോയില്‍ പത്ത് ബസുകളുടേയും 34 കണ്ടക്ടര്‍മാരുടെയും കുറവ്

0
കല്‍പ്പറ്റ: മതിയായ ബസുകള്‍ ഇല്ലാതെ സര്‍വീസുകള്‍  മുടങ്ങി നില്ക്കുമ്പോഴും കളക്ഷന്‍ വര്‍ധനവില്‍ ഒന്നാമതാണ് കെ.എസ്.ആര്‍.ടി.സി. മാനന്തവാടി ഡിപ്പോ. കഴിഞ്ഞ ഡിസംബസര്‍ 29, 30,31 തീയതികളിലാണ് കോഴിക്കോട് സോണലിന് കിഴിലെ ഡിപ്പോകളില്‍ നിന്നും മാനന്തവാടി മുന്നിലെത്തിയത്. കോഴിക്കോട സോണലിന്റെ കീഴില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നീ ജില്ലകളിലായി 13 ഡിപ്പോകളാണ് ഉള്ളത്.  കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പേ കളക്്ഷന്റെ  കാര്യത്തില്‍ പതിമൂന്നാം സ്ഥാനത്തും, ഒമ്പതാം സ്ഥാനത്തും ഒക്കെയായിരുന്നു മാനന്തവാടി ഡിപ്പോ. പിന്നിട് ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി അഞ്ചാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. 1095355 രൂപയാണ് മാനന്തവാടി ഡിപ്പോയുടെ ഡിസംബര്‍ 31 ലെ കളക്ഷന്‍. മുമ്പുള്ള ദിവസങ്ങളില്‍ മാനന്തവാടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.  മാനന്തവാടി ഡിപ്പോയില്‍ നിന്നും 91 സര്‍വീസുകളാണ് നടത്തുന്നത്.  ഇതില്‍ 66 ഓര്‍ഡിനറി സര്‍വീസുകളാണ്. കോട്ടയം, പത്തനംതിട്ട, കുമിളി, തിരുവനന്തപുരം, മൈസൂര്‍ എന്നിവിടങ്ങളിലേക്കാണ് ദിവസവും ദിര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നുണ്ട്്. തിരുവനന്തപുരത്തേക്ക് ഇവ കൂടാതെ മിന്നല്‍ സര്‍വീസും, വീക്കെന്‍ഡ് സര്‍വീസും ഉണ്ട്. 66 ഓര്‍ഡിനറി സര്‍വീസിന് 66 ബസുകളാണ് നിലവിലുള്ളത്.  കുറച്ച് ബസുകള്‍ കേടുപാടുകള്‍ കാരണം ഓടിക്കാന്‍ കഴിയില്ല. 91 സര്‍വീസുകള്‍ നടത്തേണ്ട സ്ഥാനത്ത് നിലവില്‍ 81 സര്‍വീസുകള്‍ നടത്തുന്നുണ്ട്. അധികവരുമാനം  ലഭിക്കേണ്ട  പത്ത് സര്‍വീസുകള്‍ ഇപ്പോള്‍ മുടങ്ങിക്കിടക്കുകയാണ്. കൂടാതെ 34 കണ്ടക്ടര്‍മാരുടെ കുറവും ഡിപ്പോയിലുണ്ട്. നിലവില്‍ ജീവനക്കാര്‍ അധിക സമയം ജോലി ചെയ്യേണ്ടതായും വരുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *