April 18, 2026

കമ്മന ലിറ്റിൽ ഫ്ളവർ പളളി വെഞ്ചിരിപ്പ് ആറിന്

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ കമ്മന ലിറ്റിൽ ഫ്ളവർ പളളിയുടെ പ്രതിഷ്ഠാ കർമ്മം ആറിന്
രാവിലെ 10ന് മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം നിർവഹിക്കും.
രൂപതാ വികാരി ജനറൽ മോൺ. ഏബ്രഹാം നെല്ലിക്കൽ, പയ്യമ്പളളി ഫൊറോനാ വികാരി
ഫാ. ജോസ് മോളോപറമ്പിൽ എന്നിവർ സഹകാർമ്മികത്വം വഹിക്കും.ഏഴിന് രാവിലെ
9.30ന് നടക്കുന്ന ആദ്യകുർബാന സ്വീകരണ ചടങ്ങിൽ ബിജ്നോർ രൂപതാധ്യക്ഷൻ മാർ
ജോൺ വടക്കൻ കാർമ്മികത്വം വഹിക്കും. തിരുനാൾ ആഘോഷത്തിന് തുടക്കം കുറിച്ച്
എട്ടിന് വൈകിട്ട് കൊടിയേറ്റും. എട്ട്, ഒൻപത്, 10,11 തിയതികളിൽ വൈകിട്ട്
4.30ന് ലദീഞ്ഞ്, നൊവേന, ആഘോഷമായ കുർബാന എന്നിവ നടക്കും. 12ന് വൈകിട്ട്
4.30ന് നടക്കുന്ന പൊന്തിഫിക്കൽ കുർബാനക്ക് ബത്തേരി രൂപതാ അധ്യക്ഷൻ ഡോ.
ജോസഫ് മാർ തോമസ് കാർമ്മികത്വം വഹിക്കും. ലദീഞ്ഞ്, നൊവേന, പൊതുസമ്മേളനം,
കലാസനധ്യ എന്നിവ നടക്കും. തിരുനാൾ ദിനമായ 13ന് വൈകിട്ട് ലദീഞ്ഞ്, നൊവേന,
സമൂഹ ബലി, തിരുനാൾ സന്ദേശം എന്നിവ നടക്കും. സമാപന ദിനമായ 14ന് രാവിലെ
10ന് നടക്കുന്ന പൊന്തിഫിക്കൽ കുർബാനക്ക് തലശേരി അതി രൂപതാ അധ്യക്ഷൻ ഡോ.
മാർ ജോർജ് ഞരളക്കാട്ട് കാർമ്മികത്വം വഹിക്കും. സുവനീർ പ്രകാശനം,
സ്നേഹവിരുന്ന് എന്നിവക്ക് ശേഷം കൊടിയിറക്കും. പ്രതിഷ്ഠാ കർമ്മത്തിന്റെയും
തിരുനാൾ ആഘോഷത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ബിജു
മാവറ, ജനറൽ കൺവീനർ ദേവസ്യ എളമ്പാശേരി, പബ്ളിസിറ്റി കൺവീനർ കെ.യു. ജോർജ്
എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *