April 29, 2024

തിരുനെല്ലി ക്ഷേത്രം; ചുറ്റമ്പല നിർമാണ ധന ശേഖരണം ഉദ്ഘാടനം അഞ്ചിന്

0


മാനന്തവാടി ∙ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ചുറ്റമ്പല നിർമാണ
ധന ശേഖരണ ഉദ്ഘാടനം അഞ്ചിന് രാവിലെ ഒ.ആർ. കേളു എംഎൽഎ നിർവഹിക്കും.
ക്ഷേത്രം ട്രസ്റ്റി പി.ബി. കേശവദാസ് ആദ്യ സംഭാവന നൽകും. തെക്കൻകാശിയെന്ന്
അറിയപ്പെടുന്ന ക്ഷേത്രത്തിന്റെ വികസനത്തിനായി വിപുലമായ മാസ്റ്റർ പ്ളാൻ
തയ്യാറാക്കി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ക്ഷേത്രം
എക്സിക്യുട്ടീവ് ഒാഫിസർ കെ.സി. സദാനന്ദൻ, മാനേജർ പി.കെ. പ്രേമചന്ദ്രൻ,
നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് പി.കെ. വാസുദേവനുണ്ണി, സെക്രട്ടറി കെ.എം.
ഗോപാനാഥ്, ടി. സന്തോഷ്കുമാർ എന്നിവർ അറിയിച്ചു. അ‍ഞ്ചിന് നടക്കുന്ന
വിശ്ഷാൽ പൂജാദികർമ്മങ്ങൾക്ക് തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി
നന്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. ഏഴ് കോടിയോളം രൂപ
മുടക്കിയാണ് ചുറ്റമ്പലവും വിളക്ക് മാടവും നിർമിക്കുന്നത്.

കോടിയേരി മലബാർ കാൻസർ സെന്ററിന്റെയും തിരുനെല്ലി ദേവസ്വത്തിന്റെയും
ആഭിമുഖ്യത്തിൽ 11,12 തിയതികളിലായി ബോധവൽക്കരണ ക്ലാസും സൗജന്യ കാൻസർ രോഗ
നിർണയ ക്യാംപും നടത്തും. 11ന് വൈകിട്ട് മൂന്നിന് ക്ഷേത്രത്തിന് സമീപത്തെ
ഡിടിപിസി വിശ്രമ മന്ദിരത്തിലാണ് ക്ലാസ് നടക്കുക. 12ന് രാവിലെ എട്ട് മുതൽ
സൗജന്യ മെഡിക്കൽ ക്യാപ് നടത്തും. ഫോൺ– 04935 210201.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *