റസിഡന്റ്സ് അസോസിയേഷന്‍ ഉദ്ഘാടനവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു
കേണിച്ചിറ: ഐശ്വര്യ നഗര്‍ റസിഡന്റ്സ് അസോസിയേഷന്‍റെ ഉദ്ഘാടനവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു.റസിഡന്റ്സ് അസോസിയേഷന്‍റെ ഉദ്ഘാടനം പൂതാടി പഞ്ചായത്ത് മെമ്പര്‍ എ.ഡി പാര്‍ത്ഥന്‍ നിര്‍വഹിച്ചു.ചടങ്ങില്‍ എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞ മുതിര്‍ന്ന റസിഡന്റ് അംഗങ്ങളേയും ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റസിഡന്റ് അംഗവും വിദ്യാര്‍ഥിയുമായ കൃഷ്ണകാന്തിനേയും ആദരിക്കുകയും അവര്‍ക്കുള്ള മൊമെന്റോ വിതരണവും പഞ്ചായത്ത് മെമ്പര്‍ ശ്രീമതി മേഴ്സി സാബു നിര്‍വഹിച്ചു. ചടങ്ങില്‍ കമ്മിറ്റി അംഗം എസ്.ജെയിംസ് സ്വാഗതം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് തോമസ് വി.കെ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.കെ സതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഡൊയിനിക് പി.കെ,ഷെമി മനോജ്,ജൈന ആന്‍ഡ്രൂസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ചടങ്ങിന് ശേഷം റസിഡന്റ്സ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു.





Leave a Reply