April 17, 2026

രുചി വൈവിധ്യം തീർത്ത് ഭക്ഷ്യ സംസ്കരണ യൂണിറ്റ്

0
8a
By ന്യൂസ് വയനാട് ബ്യൂറോ
     
അമ്പലവയൽ: 5 വർഷമായി അമ്പലവയൽ കാർഷിക കേന്ദ്രം വേദിയാകുന്ന പൂപ്പൊലിയിൽ ശ്രദ്ധേയമായി ആർ എആർ.എസിന്റെ ഭക്ഷ്യ സംസ്കരണ യൂണിറ്റ്.16 അംഗങ്ങളടങ്ങുന്ന ഗ്രൂപ്പിന്റെ കൂട്ടായ പരിശ്രമത്തിൽ രുചിയൂറും പലഹാരങ്ങൾ, ആകർഷകമായ മിഠായികൾ, ധാന്യപ്പൊടികൾ, അച്ചാറുകൾ, സ്ക്വാഷുകൾ തുടങ്ങി അൻപതിലധികം വിഭവങ്ങൾ കൊണ്ട് വിപണിയിൽ ആവശ്യക്കാരേറുന്നു. പ്രോസസിങ് ലാബിൽ നിർമ്മിച്ച വിഭവങ്ങൾ സുരക്ഷ പ്രക്രിയ്ക്ക് വിധേയമായ ശേഷമാണ് വിപണിയിലെത്തുന്നത്. കാർഷിക കേന്ദ്രത്തിലെ വിഭവങ്ങൾ മാത്രം ഉപയോഗിച്ച് ആരോഗ്യത്തിന് പ്രധാന്യം നൽകി നിർമ്മിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അൻപത് രൂപയിൽ തുടങ്ങി ഇരുനൂറ് രൂപ വരെയാണ് ഉൽപന്നങ്ങളുടെ വിപണി വില. വിദേശികൾക്കും സ്വദേശികൾക്കും ഒരു പോലെ പ്രിയങ്കരമാണ് ഈ വിഭവങ്ങൾ.
 ആർ എ ആർ എസ് ജിവനക്കാരിയായ പ്രിയയുടെ നേതൃത്യത്തിലാണ് ഭക്ഷ്യസംസ്കരണ യൂണിറ്റ് പ്രവർത്തിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *