August 12, 2026

റോഡ് പ്രവൃത്തിയിലെ അഴിമതി അന്വേഷിക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വെങ്ങപ്പള്ളി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് കോക്കുഴി-മൂപ്പന്‍ കോളനി റോഡ് പ്രവൃത്തിയിലെ അഴിമതി അന്വേഷിക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.വി. വേണുഗോപാലന്‍, വി.കെ. ശിവദാസന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലോക ബാങ്കിന്റെ ഒന്നരക്കോടി രൂപ ഉപയോഗിച്ച് 900 മീറ്റര്‍ വരുന്ന റോഡിന്റെ ഇരുവശവും കരിങ്കല്‍ ഭിത്തി നിര്‍മിച്ച് കോണ്‍ക്രീറ്റ് ചെയ്ത് ആറു മീറ്റര്‍ വീതിയില്‍ മണ്ണിട്ട് നികത്തിയാണ് റോഡ് പ്രവൃത്തി നടത്തേണ്ടത്. എന്നാല്‍ നിലവില്‍ 450 മീറ്റളോളം മാത്രമാണ് ഇത്തരത്തില്‍ പ്രവൃത്തി നടന്നിട്ടുള്ളൂ. ബാക്കി ഭാഗം സംരക്ഷണ ഭിത്തി നിര്‍മിക്കാതെ മണ്ണിട്ട് നികത്തി മെറ്റല്‍ ചെയ്തിരിക്കുകയാണ്. കൂടാതെ എസ്റ്റിമേറ്റില്‍ പറയുന്ന നാലു കല്‍വര്‍ട്ടുകള്‍ യഥാസ്ഥാനത്തല്ല സ്ഥാപിച്ചിരിക്കുന്നതെന്നും ഇതു സംബന്ധിച്ച് കളക്ടര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു. എസ്റ്റ്‌മേറ്റ് പ്രകാരമല്ലാതെ റോഡ് പ്രവൃത്തി നടക്കുന്ന സഹചര്യത്തില്‍ ഇതിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും നടപടിയുണ്ടായില്ലെങ്കില്‍ ബിജെപി വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *