April 19, 2026

പുതുരുചിയുമായി പൂപ്പൊലിയില്‍ റെയ്ഡ്‌കോ

0
7a
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍: പൂപ്പൊലിമേളയില്‍ പുതുമയുടെ രൂചികൂട്ടുമായി കേരള സര്‍ക്കാര്‍ സഹകരണ സംരംഭമായ റെയ്ഡ്‌കോ. 1972ല്‍ രൂപീകൃതമായ റെയ്ഡ്‌കോ എന്ന കര്‍ഷക കൂട്ടായ്മ നേരായ ഭക്ഷ്യ സംസ്‌ക്കരണത്തിന്റെ വഴിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റെയ്ഡ്‌കോയുടെ ബ്രാന്‍ഡ് അമ്പാസിഡര്‍. വിപണിയില്‍ എത്തുന്ന വിലയേക്കാള്‍ കുറഞ്ഞ വിലക്കാണ് ഇവര്‍ ഉല്‍പ്പങ്ങള്‍ വില്‍ക്കുന്നത്. ഇവരുടെ പ്രധാന ഉല്‍പ്പങ്ങള്‍ ഞെട്ട്കളഞ്ഞ മുളകുപൊടി, രാജപുരി മഞ്ഞള്‍പ്പൊടി, കഴുകി ഉണക്കി പൊടിച്ച ഉണ്ട മല്ലിപ്പൊടി എന്നിവയാണ്. ആദ്യമായാണ് ഇവര്‍ പൂപ്പൊലി മേളയില്‍ തങ്ങളുടെ ഉല്‍പ്പവുമായി എത്തുന്നത് എങ്കിലും തിരക്കേറെയാണ്. അടുക്കളയുടെ നേരിന്റെ രൂചിയാണ് റെയ്ഡ്‌കോ പ്രദാനം ചെയ്യുത്. ഗുണമേന്‍മയും വിലക്കുറവുമാണ് റെയ്ഡ്‌കോ ഉല്‍പ്പങ്ങളുടെ സവിശേഷത.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *