എടവക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കായകല്‍പ അവാര്‍ഡ്
മാനന്തവാടി: ജില്ലയിലെ മികച്ച പിഎച്ച്സിയ്ക്കുള്ള ആരോഗ്യ വകുപ്പിന്റെ 2017
ലെ കായകല്‍പ അവാര്‍ഡിന് എടവക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ലഭിച്ചു.
സര്‍ക്കാര്‍ ആശുപത്രികളുടെ ശുചിത്വം, രോഗ നിയന്ത്രണം, സേവന നിലവാരം,
ആശുപത്രി പരിപാലനം എന്നിവയുടെ അടിസ്ഥാനത്തിൽ 253 ഘടകങ്ങള്‍ മൂന്ന്
തലങ്ങളിലായി അവലോകനം ചെയ്താണ് സംസ്ഥാന തലത്തില്‍ അവാര്‍ഡ്
പ്രഖ്യാപിച്ചത്. രണ്ട് ലക്ഷം രൂപയാണ് അവാര്‍ഡ് തുക.
പിഎച്ച്സിയില്‍ ചികിത്സയ്ക്കെത്തുന്നവർക്കെല്ലാം മികച്ച പരിചരണം
ലഭിക്കുന്നതും എടവക പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന
ചുക്കുകാപ്പി വിതരണവും കായകല്‍പ പരിശോധന സംഘം വിലയിരുത്തി. എല്ലാവർക്കും
ശുദ്ധമായ കുടിവെള്ള ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്. രോഗ പ്രതിരോധ
പ്രവര്‍ത്തനങ്ങളിലും, സാംക്രമികരോഗ നിയന്ത്രണ പരിപാടിയിലും മികച്ച
പ്രകടനമാണ് കാഴ്ച്ച വെച്ചത്. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി
ലബോറട്ടറി, രോഗികൾക്കൊപ്പം എത്തുന്നവർക്കായുളള കാത്തിരിപ്പ് കേന്ദ്രം
എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. അവാര്‍ഡ് തുകയായി ലഭിക്കുന്ന
രണ്ട് ലക്ഷം രൂപ പ്രയോജനപ്പെടുത്തി ചികിത്സക്കെത്തുന്ന രോഗികളുടെ രോഗ
വിവരങ്ങള്‍ ശാസ്ത്രീയമായി ക്രോഡീകരിച്ച് ഇ–ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം
ചെയ്യുന്നതിനുള്ള നടപടികൾ ഒരുക്കാമെനന് പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ






Leave a Reply