August 11, 2026

പുതിയിടംകുന്ന് ദേവാലയ തിരുനാള്‍ നാളെ സമാപിക്കും

0
6md14
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പുതിയിടംകുന്ന് വി. ചാവറ കുര്യാക്കോസിെന്റയും പരിശുദ്ധ വേളാങ്കണ്ണി  മാതാവിന്റെയും വി. സെബാസ്ത്യാനോസിന്റെയും തിരുനാള്‍ തുടങ്ങി. ഇടവക വികാരി ഫാ.ശാന്തി ദാസ് മുതുക്കാട്ടില്‍ കൊടിയേറ്റി.  ശനിയാഴ്ച വൈകുന്നേരം ആരാധന, ജപമാല എന്നിവയ്ക്ക ശേഷം ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നൊവേനയും ഉണ്ടാവും. കരിമ്പില്‍ ഇടവക വികാരി ഫാ. ബാബു കക്കട്ടിക്കാലായില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദിക്ഷണം, മേളക്കാഴ്ചകള്‍ എന്നിവ ഉണ്ടാവും. സമാപനദിനമായ ഞായറാഴ്ച രാവിലെ ഏഴിന് വി. കുര്‍ബാന, പത്തിന് ആഘോഷമായ തിരുനാള്‍ ഗാനപൂജ, തിരുനാള്‍ സന്ദേശം, നൊവേന എന്നിവ ഉണ്ടാവും. ഫാ. വിനീഷ് കൊച്ചുകുടിയില്‍ (എം.െഎ), ഫാ. ജിതിന്‍ ഇമ്പാലില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. തിരുനാള്‍ പ്രദിക്ഷണം, സ്‌നേഹവിരുന്ന് എന്നിവയോടെ തിരുനാള്‍ സമാപിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *