പരിസ്ഥിതി സൗഹൃദ കര്‍ഷക അവാര്‍ഡിനു നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു
കല്‍പ്പറ്റ: വയനാട് പ്രകൃതി സംരക്ഷണ സമിതി ജില്ലയിലെ മികച്ച പരിസ്ഥിതി സൗഹൃദ കര്‍ഷകനു ഏര്‍പ്പെടുത്തിയ വി.എം. ഹരിദാസ് സ്മാരക അവാര്‍ഡിനു നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. കര്‍ഷക കുട്ടായ്മകള്‍, വായനശാലകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയ്ക്കും പൊതുപ്രവര്‍ത്തകര്‍ക്കും നാമനിര്‍ദേശം നടത്താം. പരമ്പരാഗത ജൈവ കര്‍ഷകരുടെ പേരുകളാണ് നിര്‍ദേശിക്കേണ്ടത്. നാമനിര്‍ദേശത്തിനു 8592 924 269, 9744 659 671 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. 28നു ബത്തേരിയില്‍ പ്രകൃതി സംരക്ഷണ സമിതി, ഗ്രാമീണ്‍ ബാങ്ക് ശാഖ, കല്ലൂര്‍ ഗ്രാമജ്യോതി ഫാര്‍മേഴ്‌സ് ക്ലബ് എന്നിവ സയുക്തമായി സംഘടിപ്പിക്കുന്ന വി.എം. ഹരിദാസ് അനുസ്മരണ സമ്മേളനത്തില്‍ വിഖ്യാത കാര്‍ഷിക ശാസ്ത്രജ്ഞന്‍ പ്രഭാകരന്‍ നായര്‍ അവാര്‍ഡുദാനം നടത്തും. 5,000 രൂപയും മെമന്റോയും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.





Leave a Reply