April 20, 2026

നല്ല ഭക്ഷണം നല്ല ഔഷധം: സന്ദേശവുമായി പവിത്ര

0
DSCN5493
By ന്യൂസ് വയനാട് ബ്യൂറോ
പൂപ്പൊലി നഗരിയില്‍ പവിത്ര കുടുംബശ്രീയുടെ ഔഷധ ഗുണമുളള പരാമ്പരാഗത ഗ്രാമീണ ഉല്‍പങ്ങള്‍ കാണികള്‍ക്ക് പ്രിയങ്കരമാകുന്നു. നല്ല ഭക്ഷണമാണ് ഏറ്റവും നല്ല ഔഷധം എന്ന വസ്തുത പ്രാവര്‍ത്തികമാക്കുകയാണ് കൊടുവള്ളി സ്വദേശികളായ ഇവര്‍. പനമ്പൊടി, നാടന്‍ കൂവപ്പൊടി, ഈന്തുപൊടി, നാടന്‍ അവില്‍, മുള അരി, നവര അരി തുടങ്ങിയ നൂറില്‍പരം അപൂര്‍വ്വ ഭക്ഷ്യവസ്തുക്കള്‍ ഇവര്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും പൂപ്പൊലിയില്‍ ഔഷധ ഗുണങ്ങളുളള ഉല്‍പന്നങ്ങളുമായി ഇവര്‍ എത്തിയിരുന്നു. അവില്‍, കമ്പച്ചോളം, കൂവപ്പൊടി തുടങ്ങിയവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഒരു സംരംഭം എന്നതിലുപരി ഗ്രാമീണ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ഇന്നത്തെ സമൂഹത്തെ ശീലിപ്പിക്കുകയും പോഷക സമൃദ്ധമായ ഭക്ഷ്യ സംസ്‌കൃതിയിലേക്ക് പുതുതലമുറയെ അതിലേക്ക് നയിക്കുക എന്ന ലക്ഷ്യംകൂടി ഇവര്‍ക്കുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *