April 20, 2026

പിരിശുദ്ധൻമാരുടെ പ്രവർത്തനങ്ങൾ എക്കാലവും നിലനിൽക്കും; സഖറിയാസ് മാർ പോളിക്കാർപ്പസ്

0
mty-chruch-10
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ദൈവമാതാവിന്റെ സ്വർഗീയ സുഗന്ധവും പിരിശുദ്ധൻമാരുടെ പ്രവർത്തനങ്ങളും എക്കാലവും നിലനിൽക്കുമെന്ന് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്ത പറഞ്ഞു. മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പളളിയിൽ ദൈവമാതാവിന്റെയും  മഞ്ഞനിക്കരയിൽ  കബറടങ്ങിയിരിക്കുന്ന മോറാൻ മോർ ഏലീയാസ് ത്രിതീയൻ പാത്രിയർക്കീസ് ബാവായുടെയും ഓർമ്മപ്പെരുന്നാളിൽ അനുഗ്രഹ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ഫാ. സിനു ചാക്കോ, ഫാ. ജോർജ് നെടുന്തളളിൽ, ഫാ. ബേസിൽ കരിനിലത്ത്,ഫാ. അജു ചാക്കോ അരത്തംമാമൂട്ടിൽ, ഫാ. എൽദൊ വെങ്കിടത്ത്, ഫാ.
എൽദൊ കൂരംതാഴത്ത് പറമ്പിൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. നഗര പ്രദക്ഷിണം, മൂന്നിൻ മേൽ കുർബാന, മധ്യസ്ഥ പ്രാർഥന, ആശീർവാദം എന്നിവ നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *