May 18, 2024

ചങ്ങാതി സാക്ഷരതാ പരിപാടി : രണ്ടാംഘട്ടം ആരംഭിച്ചു

0
കല്‍പ്പറ്റ:ഇതര സംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കുന്നതിനു വേണ്ടി സാക്ഷരതാ മിഷന്‍ നടപ്പാക്കിവരുന്ന ചങ്ങാതി പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയമായാണ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുക്കല്‍, പരിശീലകരെ കണ്ടെത്തല്‍, ക്ലാസ്സുകള്‍, ആരംഭിക്കല്‍, ബോധവല്‍കരണ പരിപാടികള്‍, പഠിതാക്കളുടെ സംഗമം, പരീക്ഷ, സര്ട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ചത്. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പഠിതാക്കളെയും ക്ലാസ്സില്‍ എത്തിച്ചുകൊണ്ട് പ്രവേശനോത്സവം നടത്തും. അഞ്ച് മാസത്തെ സാക്ഷരതാ ക്ലാസാണ് നടക്കുക. ജനുവരി 17 മുതല്‍ ജൂലൈ വരെയാണ് പദ്ധതിയുടെ കാലഘട്ടം. പദ്ധതിയിലേക്കുള്ള ഇന്‍സ്ട്രക്ടര്‍മാരുടെ ഇന്റര്‍വ്യൂ മുപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *