April 20, 2026

സംസ്ഥാന സ്കൂൾ കലോത്സവം;കണിയാരം ഫാദർ ജി.കെ.എം.ഹൈസ്കൂളിന് ചരിത്രനേട്ടം

0
20180111_120833
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കണിയാരം ഫാദർ ജി.കെ.എം.ഹൈസ്കൂളിന് ചരിത്രനേട്ടം. ത്യശൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃതോത്സവത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്താൻ ജി.കെ.എം.ന് കഴിഞ്ഞതായി സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ തന്നെ കഴിഞ്ഞ 15 വർഷമായി സംസ്കൃതോത്സവത്തിൽ ആധിപത്യവും കണിയാരം ഫാദർ.ജി.കെ.എം.ന് തന്നെ വിജയികൾക്ക് സ്കൂളിൽ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
43 പോയിന്റുകൾ നേടി സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയത് കൂടാതെ മികച്ച വിദ്യാലയമായും സകൂളിനെ തിരഞ്ഞെടുത്തു.സംഘഗാനം, ഗാനാലാപനം, ചമ്പൂ പ്രഭാഷണം, പാഠകം, കഥാരചന, പദ്യം ചൊല്ലൽ, തുടങ്ങി 9 ഇനങ്ങളിൽ 8 ലും എ ഗ്രേഡും ഒരിനത്തിൽ ബി.ഗ്രേഡും നേടിയാണ് സംസ്കൃകൃതോത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനതെത്തിയതെന്നും സ്കൂൾ അധികൃതർ പറഞ്ഞു
വാർത്താ സമ്മേളനത്തിൽ മാനേജർ ഫാദർ.പോൾ മുണ്ടോളിക്കൽ, പി.ടി.എ.പ്രസിഡന്റ് കെ.വി.രാജു, ഹെസ്മാസ്റ്റർ പീറ്റർ കുരുവിള,എം.ബി.ഹരികുമാർ ,ഇ.കെ.വർഗ്ഗീസ്, തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *