May 18, 2024

ദേശീയ യുവജന ദിനം; എക്സൈസിന്റെ കബഡി മത്സരം 12 ന്

0
മാനന്തവാടി:ദേശീയ യുവജന ദിനം എക്സൈസിന്റെ കബഡി മത്സരം 12 ന്.രാവിലെ 10 മണി മുതൽ കോറോത്ത് വെച്ച് നടക്കും. മത്സരത്തോടനുബഡിച്ച് കോറോം ടൗണിൽ ലഹരി വിരുദ്ധ സന്ദേശ റാലിയും നടക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജി.മുരളീധരൻ നായർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മദ്യം, മയക്കമരുന്ന്, പാൻ മസാല തുടങ്ങിയ ദൂഷ്യ ഫലങ്ങളിൽ നിന്നും യുവ തലമുറയെ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല കബഡി മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിന് മുന്നോടിയായി കോറോം ടൗണിൽ ലഹരി വിരുദ്ധ റാലിയും നടത്തും തുടർന്ന് കെ.കെ.അഹമദ് ഹാജി മെമ്മോറിയൽ ഗ്രൗണ്ടിൽ വെച്ചാണ് കബഡി മത്സരങ്ങൾ നടക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ മത്സരം ഉദ്ഘാടനം ചെയ്യുമെന്നും ജി.മുരളീധരൻ നായർ പറഞ്ഞു.മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്നവർക്ക്, 5000, 4000,000, രൂപ വീതം ക്യാഷ് പ്രൈസും ട്രോഫിയും നൽകുന്നതായിരിക്കും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം.കാസിം, ഇൻസ്പെക്ടർ സി.എച്ച്. ഹരികുമാർ ,പി.കെ.ജിനേഷ്, പി.എ.പ്രകാശൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *