ദേശീയ യുവജനദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തും
കല്‍പ്പറ്റ:ദേശീയ യുവജനദിനാചരണത്തിന്റെ ഭാഗമായി സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ന് രാവിലെ കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തും. സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികം എന്നതാണ് മുഖ്യ വിഷയം. ജനുവരി 12 ന് രാവിലെ 10 ന് സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമൂഹ ചിത്രരചന എ.ഡി.എം. കെ.എം.രാജു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്‍ യുവഭാരതവും സ്വാമി വിവേകാനന്ദനും എന്ന വിഷയത്തില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ.ജി. പ്രദീപ് കുമാര്‍ പ്രഭാഷണം നടത്തും. ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ.എം.ഫ്രാന്‍സിസ് യുവജനദിന പ്രതിജ്ഞ ചൊല്ലും. വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികം എന്ന വിഷയത്തില്‍ ക്വിസ് മത്സരവും നടത്തും.





Leave a Reply