April 19, 2026

മോട്ടോര്‍ തൊഴിലാളി ഭേദഗതി ബില്ല് പിന്‍വലിക്കണം – എസ്.ടി.യു

0
01-15
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മോട്ടോര്‍ തൊഴിലാളി ഭേദഗതി ബില്ല് പിന്‍വലിക്കണമെന്ന് എസ്.ടി.യു ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങളുടേയും ഫെഡറേഷന്‍ ഭാരവാഹികളുടെയും യോഗം ആവശ്യപ്പെട്ടു.യോഗം സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു.എസ്.ടി.യുവിന്റെ ആസ്ഥാന മന്ദിരമായ സീതി ഹാജി സൗധത്തിനുള്ള ആദ്യ ഗഡു സംസ്ഥാന പ്രസിഡണ്ടിനെ ഏല്പിച്ചു. ജില്ലാ പ്രസിഡണ്ട് പി.വി.കുഞ്ഞുമുഹമ്മദ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സി.മൊയ്തീന്‍ കുട്ടി സ്വാഗതം പറഞ്ഞു.ടി.ഹംസ, മുഹമ്മദ് ഇസ്മയില്‍, ഇ.ബഷീര്‍, പാറക്കമമ്മൂട്ടി, സലീം പച്ചിലക്കാട്, സി.മമ്മി, അബൂ ഗൂഡലായ്, ഇബ്രാഹിം പടയന്‍, എന്‍.മുസ്തഫ, എ.പി.ഹമീദ്, കെ.ടി.സുബൈര്‍, ഇ.അബ്ദുറഹിമാന്‍, പരമേശ്വരന്‍ വൈദ്യര്‍, റഫീക്ക് അലി, കെ.വി.സുലൈമാന്‍, എം.പി.ഹംസ, നാസര്‍ പട്ടത്ത് പി.മുഹമ്മദ് ,പി.കെ.ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *