April 20, 2026

ത്രിദിന സഹവാസ ക്യാമ്പ് തുടങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:വയനാട് ശിശുസംരക്ഷണ യൂണിറ്റ് ഔവ്വര്‍ റെസ്‌പോസിബിലിറ്റി ടു ചില്‍ഡ്രന്‍ ടീമിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ തലത്തില്‍ നടത്തുന്ന ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി. വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ക്ഷേമക്കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനില തോമസ് നിര്‍വ്വഹിച്ചു.വയനാട് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ പ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ കഴിവുകള്‍,അഭിരുചികള്‍ തിരിച്ചറിയുക,പരിപോഷിപ്പിക്കുക,വെല്ലുവിളികള്‍ ഏറ്റെടുത്തു കൂട്ടായ്മയോടെ പരിഹരിക്കുന്നതിന് ആത്മവിശ്വാസം പ്രദാനംചെയ്യുക തുടങ്ങിയവയാണ് ക്യാമ്പിന്റെ ലക്ഷ്യം.വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ഭവ്യ ലാല്‍, വേണുഗോപാല്‍, പി.കെ അഷറഫ്,ഓ.ആര്‍.സി നോഡല്‍ ടീച്ചര്‍ വി.വി ജോസന്‍ എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *