September 28, 2026

ഭാഗ്യകുറി സബ് ഓഫിസിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം 16 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: ഭാഗ്യകുറി സബ് ഓഫിസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭാഗ്യകുറി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ജനുവരി 16 ന് രാവിലെ 10.30 ന് ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിക്കും. മാനന്തവാടി ട്രൈസം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവിജ് അധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍ ആദ്യകാല ഏജന്റുമാരെ ആദരിക്കും.ക്ഷേമനിധി അംഗങ്ങള്‍ക്കുളള യൂണിഫോം വിതരണം ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശ് നിര്‍വ്വഹിക്കും. രാവിലെ 10 മുതല്‍ 2 വരെ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *