May 20, 2024

തൃക്കൈപ്പറ്റ വിശുദ്ധ സഹദായുടെ ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി

0
03 13
തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ദേവാലയത്തില്‍ തിരുനാള്‍ ജനുവരി 12 മുതല്‍ 21 വരെ നടത്തപ്പെടുന്നു.പ്രധാന തിരുനാള്‍ ദിനങ്ങള്‍ ജനുവരി 20, 21 (ശനി, ഞായര്‍) ദിവസങ്ങളിലാണ്.ഇന്നലെ 5.30 ന് ഇടവക വികാരി ഫാ.ലാല്‍ ഫിലിപ്പ് കടവില്‍പ്പറമ്പില്‍ തിരുനാളിന് കൊടിയേറ്റം നടത്തി.തുടര്‍ന്ന് റവ.ഫാ.ജോസഫ് അനില്‍, റവ.ഫാ.കെല്‍വിന്‍ പാദു സാ എന്നിവരുടെ ദിവ്യബലിയോടെ തിരുനാളിന് തുടക്കമായി.14 – ജനുവരി 4 – മണിക്ക് ബത്തേരി രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് മാര്‍തോമസ് പിതാവിന് സ്വീകരണവും തുടര്‍ന്ന് മലങ്കര റീത്തിന്‍ ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. ജനുവരി 20- 5.30 ന് ദിവ്യബലി, പ്രദക്ഷിണം മാണ്ടാട് ജംഗ്ഷനിലേക്ക് നടത്തും.21ന് തിരുന്നാള്‍ ദിവസം രാവിലെ 10 മണിക്ക് കോഴിക്കോട് രൂപതാ മെത്രാന്‍ അഭിവന്ദ്യ വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ പിതാവിന് സ്വീകരണവും തുടര്‍ന്ന് പൊന്തിഫിക്കല്‍ ദിവ്യബലിയും ഉണ്ടായിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *