May 20, 2024

സ്ഥിരം കാന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തണം ; നാഷണല്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി

0
02 16
കല്‍പ്പറ്റ: നാഷണല്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഷിക പൊതു യോഗവും കുടുംബ സംഗമവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് എം.ബി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് പി.എം.എ.ജോസഫ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി രാജേഷ് കുമാര്‍ സ്വാഗതം പറഞ്ഞു.സംസ്ഥാന ജനറല്‍ സെക്രട്ടറിവിജയന്‍പാറാലി മുഖ്യ പ്രഭാഷണം നടത്തി. ബോധവല്‍ക്കരണ സെമിനാറില്‍ റൈറ്റ്‌സൊല്യൂഷന്‍ ഡയറക്ടര്‍ രാമചന്ദ്രന്‍ ക്ലാസ്സെടുത്തു.സംസ്ഥാനത്ത് സ്ഥിരം കാന്റീന്‍ സൗകര്യങ്ങളില്ലാത്ത ജില്ല വയനാട് മാത്രമാണെന്ന് യോഗം വിലയിരുത്തി. സൈനീകക്ഷേമകേന്ദ്രംസുല്‍ത്താന്‍ ബത്തേരിയില്‍ സര്‍ക്കാര്‍ അനുവതിച്ച സ്ഥലത്ത് സ്ഥിരം സൈനീകക്ഷേമ കേന്ദ്രവും സൈനിക വിശ്രമകേന്ദ്രവും നിര്‍മ്മിക്കുക, സൈനീകക്ഷേമ ഓഫീസ് മൂന്നാം നിലയിലായതിനാല്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് പ്രായം ചെന്ന മുന്‍സൈനീകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഓഫീസുമായി ബന്ധപ്പെടുവാന്‍ ബുദ്ധിമുട്ടാണ്. പ്രസ്തുത ഓഫീസ് ഏവര്‍ക്കും സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ യോഗം ചൂണ്ടി കാട്ടി. ബോധവല്‍ക്കരണ ക്ലാസില്‍ ഫാമിലി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നീ കാര്യങ്ങളില്‍ ചര്‍ച്ച നടത്തി. വിമുക്ത ഭടന്‍മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സര്‍ക്കാറില്‍ നിന്നും കിട്ടാനുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. സമയബന്ധിതമായി ആനുകൂല്യങ്ങള്‍ കിട്ടാന്‍ എന്തെല്ലാം ചെയ്യണമെന്നും ഏത് ഓഫീസുമായി ബന്ധപ്പെടണമെന്നും ബോധവത്കരണ ക്ലാസ്സില്‍ വ്യക്തമാക്കി. വൈസ് പ്രസിഡണ്ട് എന്‍.എം.രാജു സംസാരിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *