May 9, 2024

വീട്ടിലും നാട്ടിലും കുട്ടികൾക്ക് സുരക്ഷയൊരുക്കി സി.പി.ടി കേരള

0
Img 20180112 Wa0003
.
 വീട്ടിലും നാട്ടിലും കുട്ടികൾക്ക് സുരക്ഷയൊരുക്കി സി.പി.ടി കേരള
അമ്പലവയൽ: വിട്ടിലും നാട്ടിലും പീഡനമനുഭവിക്കുകയും ഒറ്റപെടുകയും ചെയ്യുന്ന കുട്ടികൾക്ക് സുരക്ഷയൊരുക്കുകയാണ് കേരള ചൈൽഡ് പ്രെട്ടക്റ്റ് ടീം .പൂപ്പൊലിയിലെത്തുന്ന കുട്ടികൾക്ക് സുരക്ഷയൊരുക്കിയും കുട്ടികളുടെ സംരക്ഷണത്തെ കുറിച്ച് മാതാപിതാകൾക്ക് ബോധവത്കരണം നടത്തിയും സംഘംഗങ്ങൾ രണ്ടാം വർഷവും പൂപ്പൊലിയിൽ സജീവമാണ്. ജനമൈത്രി പോലീസുമായി സഹകരിച്ചാണ് പ്രത്യേക യൂണിഫോമിൽ വളണ്ടിയർമാരായി ഇവർ പ്രവർത്തിക്കുന്നത്. തിരക്കിനിടയിൽ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളെ കണ്ടെത്തി മാതാപിതാക്കളെ ഏൽപ്പിക്കുന്നതിന് ജനമൈത്രി പോലിസിനെ സാഹയിക്കുകയാണ് ഇവർ പ്രധാനമായും ചെയ്യുന്നത്.
  മിസ്സിംഗ്‌  കേസുകൾ , ബ്ലുവൈൽ ഗെയിംമായി   നടത്തിയ  കൗൺസലിങ്, കുട്ടികൾക്കെ തിരായുള്ള  പീഡനം,,പുതു തലമുറ ഇന്റർനെറ്റ്‌ യുഗത്തിൽ  ചതിക്കുഴിയിൽ വീണു പോകുന്നത്, കൗമാര പ്രായത്തിൽ  സംഭവിക്കുന്ന  മാനസിക ശാരീരിക അവസ്ഥ കുറിച്ചുള്ള അവബോധം,, ലഹരി മരുന്നു മാഫിയക്കെതിരെ ഉള്ള പ്രവർത്തനങ്ങൾ ,എന്നു തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും   ബോധവൽക്കരണം നടത്തുന്നുണ്ട്. 
ഇങ്ങനെ  ഒരു സംഘടന ഈ കാലഘട്ടത്തിന്റ ആവശ്യമാണന്നും പലരും അഭിപ്രായപ്പെട്ടു.ചെറുപ്പക്കാരാണ് കൂടുതൽ  സംശയനിവർത്തി നടത്തിയത് . തിരക്കിനിടയിലും  തങ്ങളുടെ  വാക്കുകൾ  ശ്രവിക്കാൻ  
ആളുകൾ  താത്പര്യം കാട്ടുന്നു എന്ന്  
മാത്രമല്ല,പോലീസിന്റെ സ്റ്റാളിൽ  നിന്ന് കൊണ്ട് ഇങ്ങനെ ബോധവൽക്കരണം നടത്തുന്നതിനാൽ   അവബോധം സന്ദർശകരിൽ പുതിയ അവബോധം  സൃഷ്ടിക്കാൻ കഴിഞ്ഞു എന്ന് ഭാരവാഹികൾ പറഞ്ഞു.. കുട്ടികളുമായി  ബന്ധപ്പെട്ട എല്ലാം വിഷയങ്ങൾക്കും ഒരു  പരിഹാരം ഉണ്ടെന്ന ഒരു അവബോധം ജനങ്ങളിൽ സൃഷ്ടിക്കാൻ  കഴിഞ്ഞു. സി പി ടി ജില്ലാ പ്രസിഡന്റ്‌ വിനോദ് അണിമംഗലത്, വൈസ് പ്രസിഡന്റ്‌, പ്രകാശ് പ്രാസ്കോ, ജോയിൻ സെക്രട്ടറി അനുരാഗ് നാരായണൻ, ജില്ലാ എക്സിക്യൂട്ടീവ്  ടി എൻ സജിത്ത് കുമാർ, ബത്തേരി മണ്ഡലം സെക്രട്ടറി അജ്മൽ കൈപ്പഞ്ചേരി, പ്രസിഡന്റ്‌ അബൂബക്കർ, ജോയിൻ സെക്രട്ടറി തൻവീർ, മാനന്തവാടി മണ്ഡലം പ്രസിഡന്റ്‌ ശിഹാബുദ്ധീൻ തുടങ്ങിയവരാണ്,ഈ പ്രവർത്തനത്തിൽ നേതൃത്വം നൽകുന്നത്.
 കേരളത്തിലുടനീളം ശ്രൃംഖലയുള്ള ചൈൽഡ് പ്രൊട്ടക്ട് ടീം വാട്സ് ആപ് കൂട്ടായ്മ വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കാണാതാവുന്ന കുട്ടികളെ കണ്ടെത്താൻ എല്ലാ ജില്ലയിലും  പ്രത്യേക വാട്സ് ആപ് ഗ്രൂപ്പുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *