സി.പി.ഐ.വയനാട് ജില്ലാസമ്മേളനത്തോടനുബന്ധിച്ച് സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു
.
മാനന്തവാടി.:സി പി ഐ 23 മത് പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഫെബ്രുവരി 7,8,9 തിയ്യതികളിൽ മാനന്തവാടിയിൽ വെച്ചു നടക്കുന്ന സി പി ഐ വയനാട് ജില്ല സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യ മത്സരങ്ങളിലേക്ക് രചനകൾ ക്ഷണിക്കുന്നു. കവിത, കഥ, ഉപന്യാസം എന്നി ഇനങ്ങളിലാണ് ജനറൽ വിഭാഗത്തിൽ മൽസരം, 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടി ജനവരി 26 ന് മാനന്തവാടി എൽ.എഫ് ജംഗഷനിലുള്ള സി പി ഐ സ്വാഗത സംഘം ഓഫിസിൽ വെച്ച് ചിത്രരചനാ മൽസരവും നടക്കും.
'പരിസ്ഥിതി സംരക്ഷണം ഇന്ന് 'എന്ന വിഷയത്തിലാണ് ഉപന്യാസം.വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകുന്നതാണ്. രചനകൾ ജനുവരി 30 നുള്ളിൽ കൺവീനർ, സിപിഐ ജില്ലാ സമ്മേളന സ്വാഗതസംഘം ഓഫീസ്, എൽ എഫ് ജംഗ്ഷൻ മാനന്തവാടി എന്ന വിലാസത്തിൽ അയക്കേണ്ടതാണ്,
കുടുതൽ വിവരങ്ങൾക്ക് 9447757859, 9947676686 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.





Leave a Reply