ഗ്രാന്റ് ഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റ് നറുക്കെടുപ്പ് നടത്തി
കല്‍പ്പറ്റ: പ്രമുഖ റീടെയില്‍ ഹൈപ്പര്‍മാര്‍ക്കറ്റായ ഗ്രാന്റ് ഫ്രഷ് ക്രിസ്തുമസ്, ന്യൂ ഇയ റിനോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. ആലി നിര്‍വഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി കല്‍പ്പറ്റ യൂണിറ്റ് പ്രസിഡണ്ട് പി.ഹൈദ്രു അധ്യക്ഷത വഹിച്ചു.ഒന്നാം സമ്മാനമായ ഫ്രിഡ്ജ് എമില്‍ റോസും രണ്ടാം സമ്മാനമായ കൂളര്‍ പി.പ്രവീണും മൂന്നാം സമ്മാനമായ മിക്‌സര്‍ ഗ്രൈന്റര്‍ ഷപി നാസ് എന്നിവര്‍ ഏറ്റുവാങ്ങി. ഗ്രാന്റ് ഫ്രഷ് മാര്‍ക്കറ്റിംഗ് മാനേജര്‍ ആര്‍.എം.നവാസ്, മാനേജര്‍ എം.വി.നിപിന്‍, ഹാഷിംപുളിയം പൊയില്‍ ,പി .വി. ശരത് എന്നിവര്‍ പ്രസംഗിച്ചു.






Leave a Reply