May 19, 2024

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ധർണ്ണ നാളെ

0
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജനുവരി 17 ബുധനാഴ്ച രാവിലെ 10 മണിക്ക് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. 
അതിരൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുക, സംസ്ഥാനം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും, ക്രമസമാധാന തകര്‍ച്ചയില്‍ നിന്നും കേരളത്തെ രക്ഷിക്കുക, അധികാര വികേന്ദ്രീകരണത്തെ തകര്‍ക്കുന്ന കേരള ഇന്‍വസ്റ്റ്‌മെന്റ് പ്രെമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കുക, കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശ്ശികയും സാമൂഹിക ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയും ഉടന്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന വികസന സ്തംഭനത്തിന് പരിഹാരം കാണുക, ഓഖി ദുരിത ബാധിതരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റ് കാണിക്കുന്ന അവഗണനയും അലംഭാവവും അവസാനിപ്പിക്കുക, ദുരിത ബാധിതര്‍ക്ക് റേഷന്‍ സാമ്പത്തിക സഹായങ്ങള്‍ തുടരുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. 
കെ.പി.സി.സി., ഡി.സി.സി. ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മുന്‍ മന്ത്രിമാര്‍, പോഷക സംഘടനകള്‍, സെല്ലുകള്‍  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ധര്‍ണ്ണയില്‍ പങ്കെടുക്കുമെന്നും തമ്പാനൂര്‍ രവി അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *