April 17, 2026

പ്രവാസി പുനരധിവാസം നടപ്പിലാക്കുക-;പ്രവാസി ലീഗ്

0
11-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്ന സാഹചര്യത്തില്‍ പ്രവാസികളുടെ തിരിച്ചുവരവ് വര്‍ദ്ധിച്ചുവരികയാണ്.ഈ സാഹചര്യത്തില്‍ തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് പുനരധിവാസം, തൊഴില്‍, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യ പദ്ധതികള്‍ എന്നിവ നടപ്പിലാക്കണമെന്ന് പ്രവാസി ലീഗ് കല്‍പ്പറ്റ മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.സംസ്ഥാന കമ്മിറ്റിയുടെ രണ്ടായിരത്തി പതിനെട്ട്, രണ്ടായിരത്തി ഇരുപത്തിയൊന്ന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കല്ലുങ്ങല്‍ ഹംസ അധ്യക്ഷനായിരുന്നു.ജനറല്‍ സെക്രട്ടറി ലത്തീഫ് കാക്കവയല്‍, കെ. നൂറുദ്ദീന്‍, റസാക്ക് കല്‍പ്പറ്റ, പടയന്‍ അമ്മദ്, ഷംസുദ്ദീന്‍ പടിഞ്ഞാറത്തറ, കണ്ണിയന്‍ കുഞ്ഞിപ്പ, പി.വി.എസ്. മൂസ്സ എന്നിവര്‍ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *