May 14, 2024

വിശ്വകര്‍മ്മസംസ്‌ക്കാരം വികസനത്തിന്റെ മാതൃക ; വയനാട് ജില്ലാ ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെന്റ് ആന്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊ സൈറ്റി

0
08 2
കല്‍പ്പറ്റ: വിശ്വകര്‍മ്മ സംസ്‌ക്കാരം വികസനത്തിന്റെ മാതൃകയാണെന്നും ഈ കാലഘട്ടത്തില്‍ സഹകരണ മേഖലയിലൂടെ തൊഴില്‍ സംരക്ഷിക്കുന്ന വികസന വാണിജ്യ കുത്തകള്‍ക്കുള്ള ബദല്‍ സംവിധാനമാകുകയുള്ളുവെന്നും നാഷണല്‍ വിശ്വകര്‍മ്മ ഫെഡറേഷന്‍ ദേശീയ പ്രസിഡണ്ട് രവി ചേര്‍പ്പ് അഭിപ്രായപ്പെട്ടു.വയനാട് ജില്ലാ ആര്‍ട്ടി സാന്‍സ് സവലപ്പ്‌മെന്റ് ആന്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രവി ചേര്‍പ്പ്. കല്‍പ്പറ്റയില്‍ ചേര്‍ന്ന സൊസൈറ്റിയുടെ പ്രഥമ പൊതുയോഗത്തില്‍ എം.കെ. സുധാകരന്‍ അധ്യക്ഷനായിരുന്നു.പി.എസ്.കലേഷ്പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചു.പി.എ.സജീവന്‍, ടി.എന്‍.വാസുദേവന്‍, ടി.എന്‍.നാരായണന്‍, പി.കെ.സുരേഷ് കുമാര്‍, വി.കെ.ചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു. കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ ജമാല്‍ സംഘം രജി.സര്‍ട്ടിഫിക്കറ്റ് ചീഫ് പ്രമോട്ടര്‍ പി.എസ്.കലഷിന് കൈമാറി, സൊസൈറ്റിയുടെ പ്രവര്‍ത്തനം വിശദീകരിച്ചു.പി.എസ്.കലേഷിനെ പ്രസിഡണ്ടായും വി.കെ.ചന്ദ്രബാബുവിനെ വൈസ് പ്രസിഡണ്ടായും പി.കെ.സുരേഷ് കുമാറിനെ ഓണററി സെക്രട്ടറിയായും തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *