September 1, 2026

പൂപ്പൊലിയിൽ നാളത്തെ ഡി.ജെ.പാർട്ടിക്കെതിരെ പ്രതിഷേധിക്കുമെന്ന് ബി.ജെ.പി.

0
IMG_20180117_122003
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ:പൂപ്പൊലിയിൽ നാളത്തെ ഡി.ജെ.പാർട്ടിക്കെതിരെ പ്രതിഷേധിക്കുമെന്ന് ബി.ജെ.പി.അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദേശീയ, അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ പൂപ്പൊലിയുടെ ശോഭ കെടുത്തുന്നതാണ് സമാപന ദിവസം നടക്കുന്ന ഡി.ജെ. പാർട്ടിയെന്നും കലാപരിപാടിയെന്ന പേരിൽ ആഭാസ നൃത്തത്തിന് പുഷ്പ നഗരിയെ ഉപയോഗപ്പെടുത്തുന്നത് അപലപനീയമാണന്നും ഭാരവാഹികൾ പറഞ്ഞു.
    ബത്തേരി എം.എൽ.എ. ചെയർമാനായ സംഘാടക സമിതിക്ക് ഇതേ കുറിച്ച് വ്യക്തമായ ധാരണ ഇല്ലന്നും ടിക്കറ്റ് ഇനത്തിൽ വൻ തുക ഈടാക്കുന്ന സേവന എന്ന സംഘടനയുടെ പ്രവർത്തനങ്ങൾ ദുരൂഹമാണന്നും ഇതേ കുറിച്ച് അന്വേഷണം നടത്തണമെന്നും ഇവർ പറഞ്ഞു. 
    പൂപ്പൊലിയുമായോ കൃഷിയുമായോ ബന്ധമില്ലാത്ത ഈ പരിപാടി നടത്താതിരിക്കുന്നതാണ് നല്ലതെന്നും നടത്തിയാൽ പ്രതിഷേധിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.വേണു, സെക്രട്ടറി എം.ടി.അനിൽ , ടി.എ. രാജഗോപാൽ, കെ.ആർ.ഷിനോജ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *